ശ്രദ്ധേയമായി റാക് സമാജം രുചി കലവറ ഭക്ഷ്യമേള
text_fieldsറാക് കേരള സമാജം രുചി കലവറ ഭക്ഷ്യമേള റാക് ഇന്ത്യന് അസോസിയേഷന് പ്രസിഡന്റ് എസ്.എ. സലീം ഉദ്ഘാടനം ചെയ്യുന്നു
റാസല്ഖൈമ: റാക് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില് നടന്ന രുചി കലവറ ഭക്ഷ്യമേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റാക് ഇന്ത്യന് അസോ. പ്രസിഡന്റ് എസ്.എ. സലീം ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് നാസര് അല്ദാന അധ്യക്ഷത വഹിച്ചു. മലയാളം മിഷന് ചെയര്മാന് കെ. അസൈനാര്, സമാജം വൈസ് പ്രസി. സിംസണ്, ആരിഫ് കുറ്റ്യാടി, സിദ്ദീഖ്, മിനി ബിജു, അശോക് കുമാര്, ഹരിപ്രകാശ്, കിഷോര്, റസാക്ക് ചെനക്കല്, ഷാജി, രഞ്ജിത്ത്, ഷാജി, ആസാദ്, നാസര് അല്മഹ, എ.കെ. സേതുനാഥ്, ഭൂപതി, അബൂബക്കര് കേരള, സുരേഷ്, ഷാനിയാസ്, ഗഫൂര് മാവൂര്, ഖലീല്, സമാന് തുടങ്ങിയവര് സംസാരിച്ചു. തമിഴ് മണ്ട്രം, കെ.എം.സി.സി, ചേതന, സേവനം സെന്റര്, ഇന്കാസ്, വൈ.എം.സി, സേവനം എമിറേറ്റ്സ് യു.എ.ഇ, എയ്ഞ്ചല്സ്, യുവകലാ സാഹിതി, നന്മ തുടങ്ങിയ കൂട്ടായ്മകള് സമാജം അങ്കണത്തില് രുചി കലവറകള് ഒരുക്കി. സജി വരിയങ്ങാട് സ്വാഗതവും ഷാനവാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

