ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് ശിവന് യാത്രയയപ്പ് നല്‍കി റാസല്‍ഖൈമ ഭരണാധിപന്‍ ശൈഖ് സഊദ്
text_fieldsറാസല്‍ഖൈമ: യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് ശിവന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി തന്‍റെ കൊട്ടാരത്തില്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി. ശൈഖ് സഊദിനോട് ഔദ്യോഗികമായി യാത്ര പറയുന്നതിന് റാസല്‍ഖൈമയിലത്തെിയതായിരുന്നു സതീഷ് ശിവന്‍.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും റാസല്‍ഖൈമയുമായി വിവിധ മേഖലകളില്‍ പങ്കാളിത്തം വിപുലീകരിക്കുന്നതിനും സതീഷ് ശിവന്‍ നല്‍കിയ സംഭാവനകളെ ശൈഖ് സഊദ് പ്രശംസിച്ചു. സതീഷ് ശിവന്‍റെ ഭാവി ചുമതലകള്‍ വിജയകരമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സേവനമനുഷ്ഠിച്ച കാലയളവില്‍ ഇന്ത്യന്‍ സമൂഹത്തിന് യു.എ.ഇ ഭരണകൂടം നല്‍കിയ പിന്തുണയും സഹകരണവും വലുതായിരുന്നുവെന്ന് സതീഷ് ശിവന്‍ പറഞ്ഞു.
ഇന്ത്യ-യു.എ.ഇ ബന്ധം ശക്തിപ്പെടുത്തുന്നതിന് നല്‍കിയ പ്രോത്സാഹനത്തിനും ഊഷ്മളമായ ആതിഥേയത്വത്തിനും ശൈഖ് സഊദിന് അദ്ദേഹം നന്ദി അറിയിച്ചു. ഇന്ത്യയും റാസല്‍ഖൈമയും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ഇരുവിഭാഗവും വഹിച്ച പങ്ക് കൂടിക്കാഴ്ചയില്‍ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

