Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ പ്രസിഡന്‍റുമായി...

യു.എ.ഇ പ്രസിഡന്‍റുമായി കൂടിക്കാഴ്ച്ച നടത്തി റാക് ഭരണാധിപന്‍

text_fields
bookmark_border
യു.എ.ഇ പ്രസിഡന്‍റുമായി കൂടിക്കാഴ്ച്ച നടത്തി റാക് ഭരണാധിപന്‍
cancel

റാസല്‍ഖൈമ: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്​യാനുമായി കൂടിക്കാഴ്ച്ച നടത്തി യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി. റാസല്‍ഖൈമ കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. രാജ്യത്തിന്‍റെ പുരോഗതിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമായി നടപ്പാക്കുന്ന ദേശീയ വികസന പദ്ധതികള്‍ കൂടിക്കാഴ്ചയില്‍ ഇരുവരും അവലോകനം ചെയ്തു. ജനങ്ങളെ ശക്തിപ്പെടുത്തുകയെന്നത് യു.എ.ഇയുടെ പ്രഖ്യാപിത നയമാണെന്നും സുസ്ഥിരതയുള്ള വികസനത്തിനും ദേശീയ പുരോഗതിക്കും പ്രതിജ്ഞാബദ്ധമാണെന്നും അബൂദബിയില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ഇരുവരും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sheikh Mohammed bin Zayed Al NahyanRasalkhaimaUAE presidentUAE
News Summary - RAK ruler meets with UAE President
Next Story