ദ്രുത വളര്‍ച്ചയില്‍ റാക് റിയല്‍ എസ്റ്റേറ്റ് വിപണി; 2030ഓടെ 25,600 പുതിയ പാര്‍പ്പിട യൂനിറ്റുകള്‍
text_fieldsറാസല്‍ഖൈമ: എമിറേറ്റിലെ റിയല്‍ എസ്റ്റേറ്റ് വിപണി കുതിച്ചുയരുന്നതായി പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഉപദേശക സ്ഥാപനമായ കാവന്‍ഡിഷ് മാക്സ്വെല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2030ഓടെ 25600 പുതിയ റസിഡന്‍ഷ്യല്‍ യൂനിറ്റുകള്‍ വിപണിയിലത്തെും. ഇതില്‍ 97 ശതമാനം അപ്പാര്‍ട്ടുമെന്‍റുകളാണ്. 2026ലെ ആദ്യ പാദത്തില്‍ 1700
പാര്‍പ്പിടങ്ങള്‍ കൈമാറിയിരുന്നു. ഈ വര്‍ഷാവസാനത്തോടെ 1700 വീടുകളുടെ കൂടി നിര്‍മാണം പൂര്‍ത്തിയാകും. 2030ഓടെ 23900 യൂനിറ്റുകള്‍ കൂടി ലഭ്യമാകും. 2029ല്‍ 9100 യൂനിറ്റുകള്‍ കൈമാറപ്പെടുമെന്നും കാവന്‍ഡിഷ് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 17 പദ്ധതികളില്‍ നേരിട്ടുള്ള നിക്ഷേപത്തിലൂടെ 3900 കോടി ദിര്‍ഹം റാസല്‍ഖൈമയിലേക്ക് ആകര്‍ഷിച്ചിരുന്നു. ഇത് ഇതര എമിറേറ്റുകളെക്കാള്‍ കൂടുതലാണ്.
നിലവില്‍ നാലര ലക്ഷം വരുന്ന റാസല്‍ഖൈയുടെ ജനസംഖ്യ 2030ഓടെ ആറര ലക്ഷമായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. വന്‍ തോതിലുള്ള വിദേശ നിക്ഷേപങ്ങളും വാണിജ്യ ലൈസന്‍സുകളിലെ വര്‍ധനയും പാര്‍പ്പിട ആവശ്യകത ശക്തിപ്പെടുത്തുന്നതായി റിപ്പോര്‍ട്ട് വിലയിരുത്തുന്നു. കഴിഞ്ഞ വര്‍ഷം വന്‍ വിദേശ നിക്ഷേപം എത്തിയ റാസല്‍ഖൈമയില്‍ ഈ വര്‍ഷം ആദ്യ ക്വാര്‍ട്ടറില്‍ സാമ്പത്തിക ലൈസന്‍സ് മൂലധനം 15.5 ശതമാനം വര്‍ധിച്ച് 1150 കോടി ദിര്‍ഹമിലെത്തിയെന്നതും ശ്രദ്ധേയമാണ്.
റോഡുകള്‍, വ്യോമ-സമുദ്ര ഗതാഗതം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് റാസല്‍ഖൈമ വന്‍ നിക്ഷേപങ്ങള്‍ നടത്തുന്നതായി കാവന്‍ഡിഷ് മാക്സവെല്‍ റാക് അസോ. ഡയറക്ടര്‍ യൂസിര്‍ ഹബീബ് പറഞ്ഞു. ഇത് പ്രാദേശിക ബന്ധം ശക്തിപ്പെടുത്തുകയും 2030ലെ സാമ്പത്തിക വൈവിധ്യവത്കരണ ലക്ഷ്യങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നു. ഇതിന്‍റെ ഫലമായി കഴിഞ്ഞ വര്‍ഷം മാത്രം റാസല്‍ഖൈമയില്‍ റസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 6600 ഇടപാടുകളിലൂടെ 1230 കോടി ദിര്‍ഹമിന്‍റെ വിൽപന നടന്നു. വിൽപന വിലകളും വാടക നിരക്കുകളും ഗണ്യമായി ഉയര്‍ന്നു. നിലവില്‍ വിപണി സ്ഥിരതയാര്‍ന്ന ഘട്ടത്തിലൂടെയാണെന്ന് കടന്നുപോകുന്നതെന്നും യൂസിര്‍ ഹബീബ് തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

