ഫെഡറല്‍ യൂത്ത് സെന്റര്‍ സന്ദര്‍ശിച്ച് റാക് പൊലീസ് യൂത്ത് ടീം
text_fieldsറാക് പൊലീസ് യൂത്ത് ടീം പ്രതിനിധി സംഘവും ഫെഡറല്‍
യൂത്ത് സെന്റര്‍ അധികൃതരും തമ്മില്‍ നടന്ന കൂടിക്കാഴ്ച
റാസല്‍ഖൈമ: റാക് പൊലീസ് യൂത്ത് ടീം മേധാവി ക്യാപ്റ്റന്‍ ഇബ്രാഹിം അല്ജിരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഫെഡറല്‍ യൂത്ത് സെന്റര്‍ സന്ദര്‍ശിച്ച് സെന്റര്‍ മാനേജ്മെന്റുമായി ചര്‍ച്ച നടത്തി. ഫെഡറല്‍ യൂത്ത് സെന്റര്‍ ഡയറക്ടര്‍ ജാസിം അല്ദബലും ഉദ്യോഗസ്ഥരും സംഘത്തെ സ്വീകരിച്ചു.
റാക് പൊലീസ് യൂത്ത് ടീമും യൂത്ത് സെന്ററും തമ്മിലുള്ള സഹകരണം കമ്യൂണിറ്റി പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നതും ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ വിജയ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതുമാണെന്ന് ക്യാപ്റ്റന്‍ അല്ജിരി പറഞ്ഞു. റാക് പൊലീസ് യൂത്ത് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്രവുമായി സഹകരിക്കും. ഫെഡറല്‍ യൂത്ത് സെന്ററുമായുള്ള സഹകരണം രാജ്യത്തെ നവീകരണ പ്രക്രിയകളെ പിന്തുണക്കുന്നതിനുതകുമെന്നും അല്ജിരി തുടര്‍ന്നു.

