Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘എ.ഐ’ സുരക്ഷക്ക്...

‘എ.ഐ’ സുരക്ഷക്ക് കരുത്തോ, വിവര സുരക്ഷക്ക് വെല്ലുവിളിയോ?; യുവജന സംവാദം സംഘടിപ്പിച്ച് റാക് പൊലീസ്

text_fields
bookmark_border
‘എ.ഐ’ സുരക്ഷക്ക് കരുത്തോ, വിവര സുരക്ഷക്ക് വെല്ലുവിളിയോ?; യുവജന സംവാദം സംഘടിപ്പിച്ച് റാക് പൊലീസ്
cancel

റാസല്‍ഖൈമ: അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് നിര്‍മിത ബുദ്ധി (എ.ഐ)യെക്കുറിച്ച് യുവജന സംവാദം സംഘടിപ്പിച്ച് റാക് പൊലീസ് യൂത്ത് കൗണ്‍സില്‍. ‘നിര്‍മിത ബുദ്ധിയുടെ ഉപയോഗം സുരക്ഷാ മേഖലയിലെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുമോ? വിവരസുരക്ഷാ അപകട സാധ്യതകള്‍ വര്‍ധിപ്പിക്കുമോ?’ തുടങ്ങിയ ചോദ്യങ്ങള്‍ വിഷയമാക്കി പൊലീസ് ആസ്ഥാനത്ത് നടന്ന സംവാദത്തില്‍ റാക് പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജമാല്‍ അഹമ്മദ് അല്‍തയ്ര്‍ പങ്കെടുത്തു.

അനുകൂല പക്ഷം, വിരുദ്ധ പക്ഷം എന്നീ രണ്ട് ടീമുകളായി നടന്ന സംവാദത്തില്‍ യുവാക്കളുടെ പങ്കാളിത്തം സജീവമായിരുന്നു. സുരക്ഷാ മേഖലയിലെ എ.ഐ സാങ്കേതികവിദ്യകളുടെ പ്രയോജനങ്ങള്‍, പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കല്‍, തീമാനമെടുക്കല്‍ വേഗത്തിലാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ അനുകൂലപക്ഷം അവതരിപ്പിച്ചു. വിവരസുരക്ഷ, ഡാറ്റാ സംരക്ഷണം, സ്വകാര്യത എന്നിവയുമായി ബന്ധപ്പെട്ട അപകട സാധ്യതകളും വെല്ലുവിളികളും വിരുദ്ധപക്ഷം ചൂണ്ടിക്കാട്ടി.

യുവജനങ്ങളെ ശാക്തീകരിക്കുന്നതിനും ഭാവിയിലെ സുരക്ഷ-പൊലീസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവരുടെ ആശയങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കാൻ അവസരമൊരുക്കുന്നതിനാണ് ഇത്തരം സംവാദങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ബ്രിഗേഡിയര്‍ ജമാല്‍ അല്‍ തയ്ര്‍ പറഞ്ഞു.

നിര്‍മിത ബുദ്ധി നല്‍കുന്ന വലിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനൊപ്പം ഈ സാങ്കേതിക വിദ്യകള്‍ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ രീതിയില്‍ ഉപയോഗിക്കുകയും വിവരസുരക്ഷ ഉറപ്പാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുവാക്കള്‍ക്കിടയില്‍ സംവാദ സംസ്കാരം വളര്‍ത്തുക, ആശയവിനിമയവും വിശകലന ശേഷിയും മെച്ചപ്പെടുത്തുക, വിഷയങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താനുള്ള കഴിവ് വികസിപ്പിക്കുക എന്നിവയാണ് സംവാദത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളെന്ന് റാക് പൊലീസ് യുവജന കൗണ്‍സില്‍ ചെയര്‍മാന്‍ ക്യാപ്റ്റന്‍ മര്‍വാന്‍ മുഹമ്മദ് അല്‍സൈ്വദി പറഞ്ഞു. സംവാദത്തില്‍ സജീവമായി പങ്കെടുത്ത യുവാക്കളെ ചടങ്ങില്‍ ആദരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - RAK Police Youth Council organizes youth debate on artificial intelligence
Next Story