വിദ്യാര്‍ഥികള്‍ക്ക് സൗഹൃദ ശിബിരവുമായി റാക് പൊലീസ്
text_fieldsവിദ്യാര്‍ഥികള്‍ക്കായി റാക് പൊലീസ് ഒരുക്കിയ
സമ്മര്‍ പൊലീസ് ഫ്രണ്ട്സ് പ്രോഗ്രാമില്‍നിന്ന്
റാസല്‍ഖൈമ: വിദ്യാര്‍ഥികള്‍ക്കായി സമ്മര്‍ പൊലീസ് ഫ്രണ്ട്സ് പ്രോഗ്രാമുമായി റാക് പൊലീസ്. എട്ടു മുതല്‍ 15 വയസ്സ് വരെയുള്ള വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ പൊലീസ് ട്രെയിനിങ് സെന്റര്‍ ഡയറക്ടര്‍ കേണല്‍ ഡോ. നാസര്‍ മുഹമ്മദ് അല്‍ബക്കര്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ സാംസ്കാരിക അവബോധം വളര്‍ത്തുക, സുരക്ഷാമൂല്യങ്ങള് കരുപ്പിടിപ്പിക്കുക തുടങ്ങിയവയിലൂന്നിയാണ് പരിശീലനം ഒരുക്കിയിട്ടുള്ളത്.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, കായിക പരിശീലനം, യാത്രകള്‍ തുടങ്ങി വിവിധ സേവന-ഉല്ലാസ പരിപാടികള്‍ വ്യത്യസ്ത ക്ലബുകളുടെ സഹകരണത്തോടെ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഹമീദ് അബ്ദുല്ല അല്‍ അവാദി, ക്യാപ്റ്റന്‍ സെയ്ഫ് റാഷിദ് അല്‍ ഹബ്സി തുടങ്ങിയവര്‍ പങ്കെടുത്തു.

