Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപു​തു​വ​ര്‍ണ​ത്തി​ൽ...

പു​തു​വ​ര്‍ണ​ത്തി​ൽ റാ​ക്​ പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ള്‍

text_fields
bookmark_border
പു​തു​വ​ര്‍ണ​ത്തി​ൽ റാ​ക്​ പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ള്‍
cancel

റാ​സ​ല്‍ഖൈ​മ: എ​മി​റേ​റ്റി​ലെ പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ള്‍ക്ക് ഇ​നി പു​തു​മു​ഖം. റാ​ക് മ​നാ​ര്‍ മാ​ളി​ല്‍ ന​ട​ന്ന പ്രൗ​ഢ ച​ട​ങ്ങി​ല്‍ റാ​ക് പൊ​ലീ​സ് മേ​ധാ​വി അ​ലി അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി പു​തു​വ​ര്‍ണ​ത്തി​ലു​ള്ള പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ള്‍ നാ​ടി​ന് സ​മ​ര്‍പ്പി​ച്ചു.

നൂ​ത​ന സാ​ങ്കേ​തി​ക​ത​ക​ളി​ലൂ​ടെ സ്മാ​ര്‍ട്ട് സേ​വ​ന​മാ​ണ് റാ​ക് പൊ​ലീ​സ് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ന​ല്‍കു​ന്ന​ത്. രൂ​പ​ക​ൽ​പ​ന​യി​ലെ മാ​റ്റ​ത്തി​നൊ​പ്പം സേ​വ​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലും കൃ​ത്യ​ത​യി​ലും ല​ഭ്യ​മാ​കു​മെ​ന്ന​തും പു​തി​യ പ​ട്രോ​ള്‍ വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

എ​ല്ലാ പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ളി​ലും അ​ത്യാ​ധു​നി​ക സ്മാ​ര്‍ട്ട് സം​വി​ധാ​നം സ​ജ്ജ​മാ​ണ്. സേ​വ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ മി​ക​ച്ച​താ​ക്കാ​ന്‍ ഇ​ത് പൊ​ലീ​സ് സേ​ന​യെ സ​ഹാ​യി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

1971 മു​ത​ല്‍ വി​വി​ധ കാ​ല​യ​ള​വു​ക​ളി​ല്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ണ​വും ച​ട​ങ്ങി​ല്‍ ന​ട​ന്നു. ജ​ന​റ​ല്‍ റി​സോ​ഴ്സ് അ​തോ​റി​റ്റി ചെ​യ​ര്‍മാ​ന്‍ ബ്രി​ഗേ​ഡി​യ​ര്‍ ജ​മാ​ല്‍ അ​ഹ​മ്മ​ദ് അ​ല്‍ ത​യ​ര്‍, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiUAE NewsRAK police
News Summary - Rak police vehicles in new colors
Next Story