പെരുന്നാള്‍ ആഘോഷം പ്രൗഢമാക്കിയവര്ക്ക് ആദരവ്
text_fieldsആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ റാക് മനാര്‍ മാളില്‍ നടന്ന പെരുന്നാള്‍ ആഘോഷ പരിപാടിയില്‍ കേരള സമാജം പ്രസിഡന്റ് നാസര്‍ അല്‍ദാന അധികൃതരില്‍ നിന്ന് ഉപഹാരം
സ്വീകരിക്കുന്നു
റാസല്‍ഖൈമ: കെങ്കേമമായ പെരുന്നാള്‍ ആഘോഷത്തിന് ഒപ്പം നിന്നവര്‍ക്ക് ആദരവ് നല്കി റാക് പൊലീസ്. ‘നിങ്ങളുടെ പെരുന്നാള്‍, സന്തോഷവും സുരക്ഷയുമാണ്’ എന്ന ശീര്‍ഷകത്തിലാണ് റാക് പൊലീസ് മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ആക്ടിങ് ഡയറക്ടര്‍ കേണല്‍ ഹമദ് അബ്ദുല്ല അല്‍ അവാദിയുടെ നേതൃത്വത്തില്‍ റാസല്‍ഖൈമയില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.
മലയാളികളുള്‍പ്പെടെ വിവിധ രാജ്യക്കാരും തദ്ദേശീയര്‍ക്കൊപ്പം മനാര്‍ മാളില്‍ നടന്ന ആഘോഷ പരിപാടികളുടെ ഭാഗമായിരുന്നു. കമ്യൂണിറ്റി പൊലീസ്, വിവിധ പൊലീസ് സ്റ്റേഷന് ബ്രാഞ്ചുകള്‍, വനിത പൊലീസ് ടീം എന്നിവയുടെ സഹകരണത്തോടെയായിരുന്നു ആഘോഷം. വ്യത്യസ്ത സംസ്കാരങ്ങളുടെ ആശയവിനിമയത്തിനും സമൂഹത്തില്‍ സന്തോഷം നിറക്കുന്നതുമായിരുന്നു ചടങ്ങുകളെന്ന് അധികൃതര്‍ വ്യക്തമാക്കി. വിവിധ കമ്യൂണിറ്റികള്‍ക്കും സഹകാരികള്‍ക്കും സമാപന ചടങ്ങില്‍ കേണല്‍ ഹമദ് അല്‍ അവാദി ഉപഹാരങ്ങള്‍ സമ്മാനിച്ചു.

