Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘പ്രൗഡ് ഓഫ് യു.എ.ഇ’...

‘പ്രൗഡ് ഓഫ് യു.എ.ഇ’ പ്രചാരണത്തിൽ ഭാഗമായി റാക് പൊലീസ്

text_fields
bookmark_border
‘പ്രൗഡ് ഓഫ് യു.എ.ഇ’ പ്രചാരണത്തിൽ ഭാഗമായി റാക് പൊലീസ്
cancel

റാസല്‍ഖൈമ: ‘പ്രൗഡ് ഓഫ് യു.എ.ഇ’ കാമ്പയിന് പിന്തുണയർപ്പിക്കുന്നതിന്‍റെ ഭാഗമായി നിരീക്ഷണ വാഹനങ്ങളിൽ ഇംഗ്ലീഷിലും അറബിയിലും സ്റ്റിക്കറുകൾ പതിച്ച് റാസൽഖൈമ പൊലീസ്. യു.എ.ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പൊലീസ് വാഹനങ്ങള്‍ അഭിമാന സന്ദേശത്താല്‍ അലങ്കരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ദേശീയ അഭിമാനവും ഐക്യവും പ്രകടിപ്പിക്കുന്നതാണ് സംരംഭം.

തദ്ദേശീയരെയും വിവിധ രാജ്യക്കാരെയും ഒരുമിപ്പിക്കുന്ന ദേശീയ പ്രചാരണത്തിന് ഇതിലൂടെ റാക് പൊലീസും ഐക്യപ്പെടുകയാണ്. രാജ്യത്തോടുള്ള വിശ്വാസം, ഐക്യം, ദേശസ്നേഹം എന്നിവ പ്രോല്‍സാഹിപ്പിക്കുന്നതിലുള്ള റാക് പൊലീസിന്‍റെ പ്രതിബദ്ധത തെളിയിക്കുന്നതാണ് പദ്ധതി.

പട്രോള്‍ വാഹനങ്ങളില്‍ അഭിമാനം സ്ഫുരിക്കുന്ന സന്ദേശം പ്രദര്‍ശിപ്പിക്കുന്നതിലൂടെ സമാധാനപാലക സേനക്ക് സമൂഹത്തിലെ എല്ലാ വിഭാഗമാളുകളുമായി കൂടുതല്‍ ഇടപഴകുന്നതിന് സഹായിക്കും. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം സമൂഹവും നേതൃത്വവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ദേശീയ സംരംഭങ്ങള്‍ക്കുള്ള മികച്ച പിന്തുണയാണ് സംരംഭമെന്നും അധികൃതര്‍ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsUAE NewsGulf NewsRAK police
News Summary - Rak police took part in 'Proud of UAE' campaign
Next Story