Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫീ​ല്‍ഡ് വ​ര്‍ക്ക്...

ഫീ​ല്‍ഡ് വ​ര്‍ക്ക് ടീ​മം​ഗ​ങ്ങ​ള്‍ക്ക് ന​ന്ദി​യ​ര്‍പ്പി​ച്ച് റാ​ക് പൊ​ലീ​സ്

text_fields
bookmark_border
അ​ഗ്നി​ശ​മ​ന വി​ഭാ​ഗം
cancel
camera_alt

റാ​സ​ല്‍ഖൈ​മ​യി​ല്‍ സേ​വ​ന​നി​ര​ത​രാ​യ അ​ഗ്നി​ശ​മ​ന വി​ഭാ​ഗം

റാ​സ​ല്‍ഖൈ​മ: പെ​യ്തൊ​ഴി​ഞ്ഞ അ​തി​വ​ര്‍ഷ​ത്തി​ല്‍ ശ്ര​മ​ക​ര​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ഫീ​ല്‍ഡ് വ​ര്‍ക്ക് ടീ​മു​ക​ള്‍ കാ​ഴ്ച​വെ​ച്ച​തെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ സേ​ന മേ​ധാ​വി​യും റാ​ക് പൊ​ലീ​സ് മേ​ധാ​വി​യു​മാ​യ മേ​ജ​ര്‍ അ​ലി അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി പ​റ​ഞ്ഞു. എ​മ​ര്‍ജ​ന്‍സി ആ​ൻ​ഡ് ക്രൈ​സി​സ് ടീ​മി​ന്റെ നി​ർ​ദേ​ശ​ങ്ങ​ള്‍ പി​ന്തു​ട​ര്‍ന്ന പൊ​തു​ജ​ന​ങ്ങ​ളും അ​ഭി​ന​ന്ദ​ന​മ​ര്‍ഹി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​മാ​ണ് അ​പ​ക​ട​ങ്ങ​ളും ദു​ര​ന്ത​ങ്ങ​ളും ഒ​ഴി​വാ​ക്കി​യ​ത്. ഓ​പ​റേ​ഷ​ന്‍ റൂ​മി​ല്‍ 2437 കാ​ളു​ക​ളാ​ണ് മ​ഴ​ദി​ന​ങ്ങ​ളി​ല്‍ ല​ഭി​ച്ച​ത്. ആ​വ​ശ്യ​ങ്ങ​ളെ​ല്ലാം നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ കൈ​കാ​ര്യം ചെ​യ്തി​രു​ന്നു. മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് വ​കു​പ്പ് ഇ​റ​ക്കി​യ ഡി​ജി​റ്റ​ല്‍ പോ​സ്റ്റ​റു​ക​ളും ബോ​ധ​വ​ത്ക​ര​ണ വി​ഡി​യോ​ക​ളും ജ​ന​ങ്ങ​ളെ സ​ഹാ​യി​ച്ചു.

സി​വി​ല്‍ ഡി​ഫ​ന്‍സ് പി​ന്തു​ണ​യും വ​ലു​താ​യി​രു​ന്നു. 46 വാ​ഹ​ന​ങ്ങ​ള്‍ 45 ഫീ​ല്‍ഡ് ദൗ​ത്യ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു. പ​ബ്ലി​ക് സ​ര്‍വി​സ് വ​കു​പ്പ് ജ​ല സം​ഭ​ര​ണി​ക​ള്‍, പ​മ്പു​ക​ള്‍, എ​ക്സ്ക​വേ​റ്റ​റു​ക​ള്‍ തു​ട​ങ്ങി 191 വാ​ഹ​ന​ങ്ങ​ള്‍ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ന​ല്‍കി​യ​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Rak police thanked the field work team members
Next Story