റാക് പൊലീസ് മികവില്‍ സുരക്ഷിത ആഘോഷം
text_fieldsപുതുവര്‍ഷാഘോഷ പരിപാടിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി സഹപ്രവര്‍ത്തകരുമായി സംസാരിക്കുന്നു
റാസല്‍ഖൈമ: ജനങ്ങള്‍ ഒഴുകിയത്തെിയ റാസല്‍ഖൈമയിലെ പുതുവര്‍ഷാഘോഷത്തിന് സുരക്ഷിത അന്തരീക്ഷമൊരുക്കുന്നതില്‍ റാക് പൊലീസിന്റെ കര്‍മപദ്ധതികള്‍ വിജയിച്ചതായി അധികൃതര്‍. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സംയോജിത സുരക്ഷയും സംഘാടക പദ്ധതിയും ആസൂത്രണം ചെയ്യുകയും വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞതും നേട്ടമായി.
പൊലീസ് സേനയോടൊപ്പം വ്യത്യസ്ത മേഖലകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി 582 പേര് സുരക്ഷയൊരുക്കുന്നതില്‍ പങ്കാളികളായതായി കേണല്‍ ഡോ. യൂസഫ് അബ്ദുല്ല അല്‍ തനൈജി വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

