Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതടവുകാര്‍ക്ക്...

തടവുകാര്‍ക്ക് സോഷ്യല്‍ ക്ലബ് സ്ഥാപിച്ച് റാക് പൊലീസ്

text_fields
bookmark_border
കൈക്കൂലി കേസിൽ നാലുവർഷം തടവ്
cancel

തടവുകാര്‍ക്ക് സോഷ്യല്‍ ക്ലബ് സ്ഥാപിച്ച് റാക് പൊലീസ്റാ​സ​ല്‍ഖൈ​മ: വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല​ക​പ്പെ​ട്ട് ജ​യി​ല്‍ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്ക് സോ​ഷ്യ​ല്‍ ക്ല​ബ് ആ​രം​ഭി​ച്ച് റാ​ക് പൊ​ലീ​സ്. ശി​ക്ഷാ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തോ​ടെ കു​ടും​ബ​ത്തി​നും സ​മൂ​ഹ​ത്തി​നും ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന പ്ര​വൃ​ത്തി​ക​ളി​ലേ​ക്ക് വ​ഴി ന​ട​ത്തു​ക​യാ​ണ് ത​ട​വു​കാ​ര്‍ക്ക് സാം​സ്കാ​രി​ക-​വി​നോ​ദ പ​രി​പാ​ടി​ക​ള്‍ ഒ​രു​ക്കു​ന്ന​തി​ന് ക്ല​ബ് സ്ഥാ​പി​ച്ച​തി​ലൂ​ടെ ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ ആ​ല്‍ ഖാ​സി​മി ഫൗ​ണ്ടേ​ഷ​ന്‍ പ​ബ്ലി​ക് പോ​ളി​സി റി​സ​ര്‍ച്ചി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് അ​ന്തേ​വാ​സി​ക​ള്‍ക്കാ​യി ജ​യി​ല്‍ വ​കു​പ്പി​ന്‍റെ പു​തി​യ സം​രം​ഭം ഒ​രു​ക്കി​യ​തെ​ന്ന്​ കേ​ണ​ല്‍ അ​ബ്ദു​ല്ല അ​ല്‍ ഹൈ​മ​ര്‍ പ​റ​ഞ്ഞു. പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള വാ​യ​ന​ശാ​ല, ക​മ്പ്യൂ​ട്ട​റു​ക​ള്‍, ക്ലാ​സ് മു​റി​ക​ള്‍ തു​ട​ങ്ങി​യ​വ സോ​ഷ്യ​ല്‍ ക്ല​ബി​ലു​ള്‍പ്പെ​ടും. വി​വി​ധ പ​രി​പാ​ടി​ക​ള്‍ക്കൊ​പ്പം സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​ള്ള വേ​ദി​യാ​യും സോ​ഷ്യ​ല്‍ ക്ല​ബ് മാ​റും. അ​ന്തേ​വാ​സി​ക​ള്‍ക്ക് സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ പി​ന്തു​ണ ശ​ക്തി​പ്പെ​ടു​ത്താ​ൻ ക്ല​ബ് സ​ഹാ​യി​ക്കു​മെ​ന്നും അ​ബ്ദു​ല്ല അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rak policesocial club for prisoners
News Summary - Rak police set up social club for prisoners
Next Story