Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലനിരയില്‍ കാണാതായ രണ്ട്​ വയസുള്ള ഇന്ത്യൻ ബാലനെ രക്ഷിച്ച്​ റാക് പൊലീസ്

text_fields
bookmark_border
12 മണിക്കൂര്‍ നീണ്ട തിരച്ചില്‍
മലനിരയില്‍ കാണാതായ രണ്ട്​ വയസുള്ള ഇന്ത്യൻ ബാലനെ രക്ഷിച്ച്​ റാക് പൊലീസ്
cancel
camera_alt

12 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയ കുട്ടി 

റാസല്‍ഖൈമ: ഇന്ത്യക്കാരായ രക്ഷിതാക്കളോടൊപ്പം റാക് മലനിരയില്‍ വിനോദത്തിനെത്തി കാണാതായ രണ്ട് വയസ്സും ഒമ്പത് മാസവും പ്രായമുള്ള ഇന്ത്യൻ ബാലനെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി.

വെള്ളിയാഴ്ച വൈകീട്ട്​ യാനസ് മലനിരയിലാണ് കുട്ടിയെ കാണാതായത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് കുട്ടിയും രക്ഷിതാക്കളും യാനസ് മലനിരയിലെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. തിരികെയാത്രക്ക് ഒരുങ്ങുമ്പോഴാണ് കുഞ്ഞില്ലെന്നത് ശ്രദ്ധയില്‍പെടുന്നത്. പൊലീസ് ഓപറേഷന്‍ റൂമില്‍ വിവരം ലഭിച്ചയുടന്‍ ഹെലികോപ്ടര്‍ രക്ഷാസേനയും ഡോഗ് സ്ക്വാഡുമുള്‍പ്പെടെ മലനിരയിലെത്തി. 12 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ്​ കുട്ടിയെ കണ്ടെത്തിയത്. ചെറിയ പോറലുകള്‍ കുട്ടിയുടെ ദേഹത്തുണ്ടെങ്കിലും സുരക്ഷിതമായ നിലയില്‍ ശനിയാഴ്ച രാവിലെ ആറിനാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ ഉടൻ രക്ഷിതാക്കള്‍ക്ക് കൈമാറി. വിനോദ സ്ഥലങ്ങളിലെത്തുന്നവര്‍ കുട്ടികളുടെ വിഷയത്തില്‍ അതിജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മണിക്കൂറുകള്‍ നീണ്ട സാഹസിക തിരച്ചിലില്‍ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും സിവില്‍ ഡിഫന്‍സ് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ക്കും റാക് ആഭ്യന്തര മന്ത്രാലയം നന്ദി അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rak police rescue two-year-old boy missing in mountains
Next Story