ഇത്തിഹാദ് റെയില്‍ പ്രതിനിധി സംഘത്തെ സ്വീകരിച്ച് റാക് പൊലീസ്
text_fieldsറാക് പൊലീസ് ആസ്ഥാനത്ത് ഇത്തിഹാദ് റെയില്‍ പ്രതിനിധി സംഘവും റാക് പൊലീസ് മേധാവിയും കൂടിക്കാഴ്ചയിൽ
റാസല്‍ഖൈമ: യു.എ.ഇ ദേശീയ റെയില്‍വേ ശൃംഖല ഡെവലപ്പറും ഓപറേറ്ററുമായ ഇത്തിഹാദ് റെയിലില്‍ നിന്നുള്ള പ്രതിനിധി സംഘം റാസല്‍ഖൈമ പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമിയുമായി കൂടിക്കാഴ്ച നടത്തി. റെയില്‍ ശൃംഖല മേഖലയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യതകളും മാനദണ്ഡങ്ങളും പാലിക്കാന്‍ പൊതുസമൂഹത്തെ പ്രോല്‍സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്തതായി അധികൃതര്‍ പറഞ്ഞു.
റെയിൽവേ ശൃംഖലയിലെ പുതിയ കാര്യങ്ങളെക്കുറിച്ച് ഇത്തിഹാദ് റെയില്‍ കാര്‍ഗോ ഡെപ്യൂട്ടി സി.ഇ.ഒ ഉമര്‍ അല്‍ സുബായിയുടെ നേതൃത്വത്തിലുള്ള സംഘം വിശദീകരിച്ചു. സുരക്ഷ, സിവില്‍ സംരക്ഷണം, സമൂഹത്തിലെ ജീവിത നിലവാരം ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ സംയുക്ത സഹകരണം ആവശ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
റെയില്‍ ശൃംഖല രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുമെന്ന് അലി അബ്ദുല്ല പറഞ്ഞു. ചരക്ക് തീവണ്ടിയുടെ പ്രവര്‍ത്തനം പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന പാസഞ്ചര്‍ ട്രെയിനിന്റെ പ്രവര്‍ത്തനത്തിലൂടെ സാമ്പത്തിക-സാമൂഹിക-വിനോദ രംഗങ്ങളിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും മല്‍സരശേഷിയെ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

