വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ പാഠങ്ങളുമായി റാക് പൊലീസ്
text_fieldsറാക് അവാഫി സായിദ് വിദ്യാഭ്യാസ കേന്ദ്രത്തിലെ ക്ലാസ് റൂമില്‍ റാക് പൊലീസ് ആക്ടിങ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ അഹമ്മദ് അല്‍ തായർ വിദ്യാര്‍ഥികളുമായി സംവദിക്കുന്നു
റാസല്‍ഖൈമ: ആരോഗ്യകരമായ വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും വിദ്യാര്‍ഥികളുടെ ദൈനംദിന യാത്ര സുരക്ഷിതമാക്കുന്നതിനും കരുതലൊരുക്കി റാക് പൊലീസ്. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായ വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് റാക് പൊലീസിന് ഉത്തരവാദിത്തമുണ്ടെന്ന് റാക് പൊലീസ് ആക്ടിങ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ അഹമ്മദ് അല്തായ്ര് അഭിപ്രായപ്പെട്ടു. ‘
അപകടങ്ങളില്ലാത്ത ഒരു ദിവസം’ എന്ന ആശയത്തിലൂന്നി വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന അപകട സാധ്യതകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് ഒരുക്കിയ ക്രമീകരണങ്ങള്‍ അധ്യയന വര്‍ഷാരംഭത്തിന്റെ ആദ്യ ദിനം വിജയകരമായതായി അദ്ദേഹം പറഞ്ഞു. രാവിലെയും ഉച്ചക്കും തിരക്കേറിയ സമയങ്ങളില്‍ ഗതാഗതക്കുരുക്ക് തടയുന്നതിനുള്ള ഫീല്‍ഡ് പൊലീസ് ഉദ്യോഗസ്ഥരുടെ പ്രയത്നങ്ങള്‍ അഭിനന്ദമര്‍ഹിക്കുന്നു. ഓപറേഷന്‍സ് റൂമുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന ഡ്രോണുകള്‍ ഉപയോഗിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നിലുള്ള തടസ്സങ്ങള്‍ മനസ്സിലാക്കി വേഗത്തില്‍ പരിഹാരങ്ങള്‍ കാണുന്നതിന് സഹായിക്കുന്നുണ്ട്.
വിദ്യാര്‍ഥികളുടെ സുരക്ഷ പ്രധാന മുന്‍ഗണനയാണെന്നും ജമാല്‍ അഹമ്മദ് പറഞ്ഞു. റാക് പൊലീസ് മ്യൂസിക് ബാന്‍ഡ് യു.എ.ഇ ദേശീയ ഗാനം ആലപിച്ച് പുതിയ അധ്യയനത്തില്‍ വിദ്യാര്‍ഥികളെ സ്വീകരിച്ചു. സായിദ് വിദ്യാഭ്യാസ സമുച്ചയത്തിലെത്തിയ ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ അഹമ്മദ് അല്തായ്ര് വിദ്യാര്‍ഥികളുമായി സംവദിച്ചു. വിവിധ സ്കൂളുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാപാഠങ്ങള്‍ അവതരിപ്പിച്ചു. സ്കൂള്‍ പ്രവൃത്തി ദിനങ്ങളിലെല്ലാം റാക് പൊലീസ് സേനയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

