സഹിഷ്ണുത ദിനം ആചരിച്ച് റാക് പൊലീസ്
text_fieldsസഹിഷ്ണുത ദിനാചരണത്തോടനുബന്ധിച്ച് റാക് പൊലീസ് ട്രാഫിക് ആൻഡ് ലൈസന്‍സിങ് സെന്ററില്‍ സന്ദര്‍ശകര്‍ക്ക് ഉപഹാരം നല്കി സ്വീകരിക്കുന്നു
റാസല്‍ഖൈമ: പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര സഹിഷ്ണുത ദിനം ആചരിച്ച് റാക് പൊലീസ്. ട്രാഫിക് ആൻഡ് ലൈസന്‍സിങ് സര്‍വിസസ് സെന്ററും ട്രാഫിക് അവയര്‍നെസ് ആൻഡ് മീഡിയ ബ്രാഞ്ചും സംയുക്തമായി നടത്തിയ ചടങ്ങുകള്‍ക്ക് ഉദ്യോഗസ്ഥരും ജീവനക്കാരും നേതൃത്വം നല്കി.
ട്രാഫിക് ആൻഡ് ലൈസന്‍സിങ് സെന്ററില്‍ നടന്ന ആഘോഷത്തില്‍ സന്ദര്‍ശകര്‍ക്ക് ഉപഹാരങ്ങളും സഹിഷ്ണുതയെ പ്രേത്സാഹിപ്പിക്കുന്ന സന്ദേശങ്ങളുള്പ്പെടുത്തി കാര്‍ഡുകളും വിതരണം ചെയ്തു.
‘നമുക്ക് ഒരുമിച്ച് മുന്‍കൈയെടുക്കാം, സഹിഷ്ഹുണത ആഘോഷത്തിന് ഒരു ദിനം മാത്രമല്ല, ഒരു ജീവിത രീതിയാക്കാം’ തുടങ്ങിയ വാചകങ്ങളടങ്ങിയ കാര്‍ഡുകളാണ് അധികൃതര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

