പ്രൗഢം, റാക് പൊലീസ് മ്യൂസിക് ബാന്‍ഡ്
text_fieldsയു.എ.ഇ ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പ്രൗഢ ചുവടുകള്‍ വെച്ച റാക് പൊലീസ് മ്യുസിക് ബാന്‍ഡ് സംഘത്തെ തേടിയെത്തിയത് നിരവധി ബഹുമതികള്‍. വ്യത്യസ്തമായ പ്രാദേശികദേശീയ പരിപാടികളിലാണ് മ്യൂസിക് ബാന്‍ഡ് സംഘത്തിന്റെ പ്രകടനം അരങ്ങേറിയതെന്ന് റാക് പൊലീസ് ട്രെയിനിംഗ് സെന്റര്‍ ഡയറക്ടര്‍ കേണല്‍ ഡോ. നാസര്‍ മുഹമ്മദ് അല്‍ ബക്കര്‍ വ്യക്തമാക്കി. 207 വേദികളിലാണ് 2022ല്‍ ബാന്‍ഡ് സംഘം മനോഹരമായ പ്രകടനങ്ങളുമായി എത്തിയത്.
വിവിധ തുറകളില്‍ നിന്നാണ് അഭിനന്ദനങ്ങളും ബഹുമതികളും കരസ്ഥമാക്കിയത്. ഇത് മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നതാണെന്നും ഡോ. നാസര്‍ വ്യക്തമാക്കി. ദേശീയ ദിനം, രക്തസാക്ഷി ദിനം തുടങ്ങി സുരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട പ്രദര്‍ശനങ്ങളുടെയും വിവിധ പരിപാടികളുടെയും വിജയത്തിന് റാക് പൊലീസ് മ്യൂസിക് ബാന്‍ഡ് സംഘത്തിന്റെ പ്രകടനങ്ങൾ മുഖ്യ പങ്കുവഹിച്ചു.

