പ്രവര്‍ത്തന മികവിന് ജീവനക്കാരനെ ആദരിച്ച് റാക് പൊലീസ്
text_fieldsറാക് പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ ജമാല്‍ അഹമ്മദ് അല്‍തയ്റില്‍ നിന്ന് ഫസ്റ്റ് അസി. സ്വാലിഹ് അല്‍ ഷെഹി ഉപഹാരം സ്വീകരിക്കുന്നു
റാസല്‍ഖൈമ: മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച റാക് പൊലീസിലെ ജീവനക്കാരന്‍ സാലിഹ് അല്‍ ഷഹിയെ ആദരിച്ച് റാക് പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ ജമാല്‍ അഹമ്മദ് അല്‍തയ്ര്‍. തന്‍റെറ ഓഫിസിലെ സപ്പോര്‍ട്ട് സര്‍വീസസ് വിഭാഗത്തില്‍ ഫസ്റ്റ് അസിസ്റ്റന്‍റ് ആയി സേവനമനുഷ്ഠിക്കുകയാണ് സാലിഹെന്ന് ജമാല്‍ അഹമ്മദ് പറഞ്ഞു.
റാക് പൊലീസ് ജനറല്‍ കമാൻഡ് പിന്തുടരുന്ന പ്രോത്സാഹന നയത്തിന്‍റെ ഭാഗമായാണ് ആദരവ്. മികവുറ്റ ജീവനക്കാര്‍ സഹപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്. അന്താരാഷ്ട്ര നിലവാരങ്ങള്‍ പാലിച്ചുള്ള സേവനങ്ങള്‍ നല്‍കുന്നതിലൂടെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനും ജീവനക്കാര്‍ക്ക് പ്രോത്സാഹനപരമായ തൊഴില്‍ അന്തരീക്ഷം ഒരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും ജമാല്‍ അഹമ്മദ് തുടര്‍ന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

