ആറു വയസ്സുകാരന്റെ ‘പൊലീസ് പട്രോളിങ്’ മോഹം നിറവേറ്റി റാക് പൊലീസ്
text_fieldsപൊലീസ് പട്രോള്‍ വാഹനത്തില്‍ റോന്തുചുറ്റാനുള്ള
ആഗ്രഹവുമായെത്തിയ ജര്‍മന്‍ ബാലന് റാക് പൊലീസ്
ഉദ്യോഗസ്ഥനൊപ്പം
റാസല്‍ഖൈമ: പൊലീസ് പട്രോള്‍ വാഹനത്തില്‍ റോന്ത് ചുറ്റാനുള്ള ആറു വയസ്സുകാരനായ ജര്‍മന്‍ ബാലന്റെ ആഗ്രഹം സാക്ഷാത്കരിച്ച് റാക് പൊലീസ്. പിതാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ ബാലനെ പൊലീസ് പട്രോള്‍ വാഹനത്തില്‍ സവാരി നടത്താനും ചിത്രങ്ങള്‍ പകര്‍ത്താനും റാക് പൊലീസ് ഉദ്യോഗസ്ഥര്‍ സൗകര്യമൊരുക്കി.
സുരക്ഷതിതത്വവും ജീവിത ഗുണനിലവാരവും വര്‍ധിപ്പിക്കുന്ന രീതികള്‍ പിന്തുടരണമെന്ന റാക് പൊലീസ് ജനറല്‍ കമാന്‍ഡിന്റെ നിർദേശമനുസരിച്ചാണ് കുട്ടിയുടെ ആഗ്രഹം നിറവേറ്റാൻ അധികൃതർ സൗകര്യമൊരുക്കിയത്.
സമൂഹത്തിലെ എല്ലാ കമ്യൂണിറ്റികളുമായും ആശയവിനിമയത്തിന്റെ പാലങ്ങള്‍ നിര്‍മിക്കുന്നതാണ് സംരംഭമെന്നും അധികൃതര്‍ വ്യക്തമാക്കി. ബാലനും പിതാവിനും ഉപഹാരങ്ങള്‍ നല്‍കിയാണ് റാക് പൊലീസ് യാത്രയാക്കിയത്.

