Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റാക് പൊലീസ് നടത്തിയത് 38 രക്ഷാ ദൗത്യങ്ങള്‍
text_fieldsbookmark_border
റാസല്‍ഖൈമ: ഈ വർഷം ആദ്യ മൂന്ന് മാസങ്ങളില്‍ റാക് എയര്‍വിങ് വിഭാഗം 38 രക്ഷാ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതായി അധികൃതര്‍. കഴിഞ്ഞ വര്‍ഷം ഇതേസമയം 35 രക്ഷാ ദൗത്യങ്ങളാണ് നടത്തിയത്. ജനുവരി ഒന്നിനും മാര്‍ച്ച് 31നുമിടയില്‍ രക്ഷാ പ്രവര്‍ത്തനം, പരിശീലനം, സര്‍ക്കാര്‍ ഏജന്‍സികളുമായി സംയുക്ത ദൗത്യം, ലോജിസ്റ്റിക്കല്‍ സേവനങ്ങള്‍, സുരക്ഷാ പട്രോളിംഗ് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. കാര്യക്ഷമവും മികച്ച രീതിയിലും സേവനം നല്കാന് വ്യോമസേനാ അംഗങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് എയര്‍വിങ് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ പൈലറ്റ് അബ്ദുല്ല അലി അല്‍ ഷെഹി പറഞ്ഞു.
Next Story

