ടീം മീഡിയ പട്രോളിങ് സേവനം സ്തുത്യര്‍ഹമെന്ന് റാക് പൊലീസ് മേധാവി
text_fieldsറാസല്‍ഖൈമ: ആഭ്യന്തര മന്ത്രാലയത്തിന് മീഡിയ പട്രോളിങ് ടീം നല്കുന്ന പിന്തുണ അഭിനന്ദനാര്‍ഹമാണെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി. സാധാരണ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ സെന്‍ട്രല്‍ ഓപറേഷന് റൂമില്‍ ലഭിക്കുന്ന നിർദേശത്തിന് ദ്രുതഗതിയിലുള്ള നടപടികളാണ് മീഡിയ പട്രോള്‍ ടീം കൈക്കൊള്ളുന്നത്. ഇത് സേനാവിഭാഗത്തിന് തുടര്‍ നടപടികള്‍ക്കും സമൂഹത്തില്‍ സുരക്ഷിതത്വ ബോധം വളര്‍ത്തുന്നതിനും സഹായിക്കുന്നതാണ്. റാക് പൊലീസ് മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന് അത്യാധുനിക സൗകര്യങ്ങളുള്ള പട്രോള്‍ വാഹനം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അലി അബ്ദുല്ല. സർവ മേഖലകളിലുമെന്നപോലെ മീഡിയ രംഗത്തും നവീകരണം അത്യന്താപേക്ഷിതമാണെന്നും പൊലീസ് മേധാവി തുടര്‍ന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

