Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് പൊ​ലീ​സ്​...

റാ​ക് പൊ​ലീ​സ്​ സൗ​ഹൃ​ദ ശി​ബി​ര​ത്തി​ന് പ​രി​സ​മാ​പ്തി

text_fields
bookmark_border
റാ​ക് പൊ​ലീ​സ്​ സൗ​ഹൃ​ദ    ശി​ബി​ര​ത്തി​ന്    പ​രി​സ​മാ​പ്തി
cancel
camera_alt

റാ​ക് പൊ​ലീ​സ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഒ​രു​ക്കി​യ സൗ​ഹൃ​ദ ശി​ബി​ര​ത്തി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങ്

റാ​സ​ല്‍ഖൈ​മ: റാ​ക് പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി ന​ട​ന്നു​വ​ന്ന സ​മ്മ​ര്‍ പൊ​ലീ​സ് ഫ്ര​ണ്ട്സ് പ്രോ​ഗ്രാം സ​മാ​പി​ച്ചു. കു​ട്ടി​ക​ള്‍ക്കും യു​വ​ജ​ന​ങ്ങ​ള്‍ക്കു​മി​ട​യി​ല്‍ സാം​സ്കാ​രി​ക അ​വ​ബോ​ധം വ​ള​ര്‍ത്തു​ക​യും സു​ര​ക്ഷാ​മൂ​ല്യ​ങ്ങ​ള്‍ ക​രു​പ്പി​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ക്യാ​മ്പി​ല്‍ ഒ​രു​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വി​വി​ധ ക്ല​ബു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ പു​ന​ര​ധി​വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, കാ​യി​ക പ​രി​ശീ​ല​നം, യാ​ത്ര​ക​ള്‍ തു​ട​ങ്ങി​യ സേ​വ​ന-​ഉ​ല്ലാ​സ പ​രി​പാ​ടി​ക​ളി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ ആ​വേ​ശ​പൂ​ർ​വ​മാ​ണ് പ​ങ്കെ​ടു​ത്ത​തെ​ന്ന് റാ​ക് പൊ​ലീ​സ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ താ​രി​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സെ​യ്ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ട്ടു മു​ത​ല്‍ 15 വ​യ​സ്സു വ​രെ​യു​ള്ള 173 വി​ദ്യാ​ര്‍ഥി​ക​ള്‍ മൂ​ന്നാ​ഴ്ച നീ​ണ്ട പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യ​താ​യി പൊ​ലീ​സ് ഫ്ര​ണ്ട്സ് പ്രോ​ഗ്രാം ജ​ന​റ​ല്‍ സൂ​പ്പ​ര്‍വൈ​സ​റും പൊ​ലീ​സ് ഓ​ഫി​സേ​ഴ്സ് ക്ല​ബ് ബ്രാ​ഞ്ച് ഡ​യ​റ​ക്ട​റു​മാ​യ ക്യാ​പ്റ്റ​ന്‍ സെ​യ്ഫ് റാ​ഷി​ദ് അ​ല്‍ ഹ​ബ്സി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsRAK policeRas Al khaimahUAECampsConclusion
News Summary - Rak police-camp-Students-Conclusion
Next Story