വിദ്യാര്‍ഥികള്‍ക്ക് മാധ്യമ അവബോധ പ്രഭാഷണവുമായി റാക് പൊലീസ്
text_fieldsഉമ്മുല്‍ഖുവൈന്‍ സര്‍വകലാശാലയിലെ മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ചടങ്ങില്‍ റാക് പൊലീസ് ഓപറേഷന് ഡയറക്ടര്‍ കേണല്‍ ഡോ. അബ്ദുല്ല ബിന്‍ സല്മാന് അല്‍ നുഐമി സംസാരിക്കുന്നു
റാസല്‍ഖൈമ: മാധ്യമ അവബോധം വര്‍ധിപ്പിക്കുന്നതിനും ആശയ വിനിമയം ഫലപ്രദമാക്കുകയും ലക്ഷ്യമിട്ട് വിദ്യാര്‍ഥികള്‍ക്കായി പ്രഭാഷണം സംഘടിപ്പിച്ച് റാക് പൊലീസ്.ഉമ്മുല്‍ഖുവൈന്‍ സര്‍വകലാശാലയിലെ മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ സ്ഥാപന ‘ഔദ്യോഗിക വക്താവിന്റെ പങ്ക്’ എന്ന വിഷയത്തില്‍ റാക് പൊലീസ് ഓപറേഷന് ഡയറക്ടര്‍ കേണല്‍ ഡോ. അബ്ദുല്ല ബിന്‍ സല്മാന് അല്‍ നുഐമി പ്രഭാഷണം നടത്തി.
സ്ഥാപന ഔദ്യോഗിക വക്താവിന്റെ നിര്‍ണായക ചുമതലകള്‍ അവലോകനം ചെയ്ത ഡോ. അബ്ദുല്ല വക്താവിനുണ്ടായിരിക്കേണ്ട ഗുണങ്ങളും പ്രഫഷനല്‍ കഴിവുകളും വിശദീകരിച്ചു. മാധ്യമ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിന് ആവശ്യമായ ഉപകരണങ്ങളും അടിത്തറകളും ഉപയോഗിച്ച് വരുംതലമുറയിലെ മാധ്യമ പ്രഫഷനലുകളെ ശാക്തീകരിക്കുക, കൃത്യതയോടെയും സുതാര്യമായും മാധ്യമ സന്ദേശം എത്തിക്കുന്നതിനുള്ള അറിവ് നല്കി അവരെ സജ്ജരാക്കുക, അവശ്യം വേണ്ട പോസിറ്റിവ് സ്വാധീനം ഉറപ്പാക്കുക തുടങ്ങിയവയാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അല്‍സാം അല്‍നഖ്ബി ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

