റാക് കെ.എം.സി.സി മലപ്പുറം ജില്ല വനിത സംഗമം
text_fieldsകെ.എം.സി.സി റാക് മലപ്പുറം ജില്ല വനിത സംഗമം റാക് കെ.എം.സി.സി പ്രസിഡന്റ് റസാഖ്
ചെനക്കല്‍ ഉദ്ഘാടനം ചെയ്യുന്നു
റാസൽഖൈമ: റാക് കെ.എം.സി.സി മലപ്പുറം ജില്ല വനിത വിങ് ‘പെണ്‍വഴി’ എന്ന പേരില്‍ വനിത സംഗമം നടത്തി. മലപ്പുറം ജില്ല വനിതാ കെ.എം.സി.സി പ്രസിഡന്റ് നസീമ കുഞ്ഞിമുഹമ്മദിന്റെ അധ്യക്ഷതയിൽ കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് റസാഖ് ചെനക്കൽ ഉദ്ഘാടനം ചെയ്തു. വനിത ലീഗ് സ്റ്റേറ്റ് സെക്രട്ടറി മീര റാണി മുഖ്യാതിഥി ആയിരുന്നു.
കെ.എം.സി.സി സംസ്ഥാന സെക്രട്ടറി റാഷിദ് തങ്ങൾ, പി.കെ. കരീം, വനിത വിങ് സംസ്ഥാന ജനറൽ സെക്രട്ടറി സൗദ അയ്യൂബ്, സംസ്ഥാന സെക്രട്ടറി ഫായിസ സിദ്ദീഖ്,സ്റ്റേറ്റ് സെക്രട്ടറി സിദ്ദീഖ് തലക്കടത്തൂർ, യു. മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി നൗഷർ താജ് സൗത്ത് സോൺ, ഷകീല ഹാരിഫ് കാസർകോട്, ഹസ്മിന ഷെറിൻ മലപ്പുറം, ഹഫ്സ ഹാരിസ് പാലക്കാട്, ഷഹന നിഷാദ് തൃശൂർ, തസ്നി ആബിദ് കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു.
കെ.എം.സി.സി നേതാക്കളായ താജുദ്ദീൻ മർഹബ, അയ്യൂബ് കോയക്കാൻ, ഹനീഫ് പാനൂർ, റഹീം ജുൽഫർ, അസീസ് കൂടല്ലൂർ, വെട്ടം കരീം, ശംസാദ റഹീം, സഫിയ സലാം, റഫാൻ മൂസ, പി.എസ്.കെ കുഞ്ഞാലിക്കുട്ടി, മുസ്തഫ പോട്ടൂർ, ഷാഫി പറമ്പൂർ എന്നിവർ പെങ്കടുത്തു. സലീന മുഹമ്മദ്, ഫർഹാന മൂസ, ഷമീറ ഇൻഷാഫ് അലി, ഷാകിറ ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി. വനിത സെക്രട്ടറി റസാന മുസ്തഫ സ്വാഗതവും ട്രഷറർ സനിയ്യ ജാഫർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

