Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉന്നത വിജയം നേടിയവരെ റാക് കെ.സി.സി അനുമോദിച്ചു

text_fields
bookmark_border
ഉന്നത വിജയം നേടിയവരെ റാക് കെ.സി.സി അനുമോദിച്ചു
cancel
camera_alt

റാക് കെ.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ അനുമോദന യോഗം

റാസല്‍ഖൈമ: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്‍റെ (കെ.സി.സി) നേതൃത്വത്തില്‍ 10, 12 ക്ളാസുകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും യൂറോ ഏഷ്യന്‍ യൂനിവേഴ്സിറ്റി ഡോക്ടറേറ്റ് ലഭിച്ച റിപ്പണ്‍ കണ്ണേത്തിനെയും ആദരിച്ചു. റാക് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ ഫാ. എബി കെ. രാജു അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക ജബന്‍സി മുഖ്യ പ്രഭാഷണം നടത്തി. ഫാ. ഷിജു ഫിലിപ്പ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

അറജി സഖറിയ, റിപ്പണ്‍ കണ്ണേത്ത്, ടോം ജൂബി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഷാജി തോമസ് സ്വാഗതവും കണ്‍വീനര്‍ സജി വര്‍ഗീസ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ കെ.സി.സിയുടെ ഉപഹാരങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RAK KCC congratulates top achievers
Next Story