നേട്ടങ്ങള്‍ കൈവരിച്ച് റാക് കെ-9
text_fieldsറാസല്‍ഖൈമ: റാക് പൊലീസിലെ സുരക്ഷാ പരിശോധന വിഭാഗം (കെ -9) പോയവര്‍ഷം നിരവധി സുപ്രധാന നേട്ടങ്ങള്‍ കൈവരിച്ചതായി അധികൃതര്‍. നേട്ടങ്ങള്‍ നേതൃത്വത്തിന്റെ കാര്യശേഷി കാണിക്കുന്നതും എമിറേറ്റിലെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതുമാണെന്ന് റാക് പൊലീസ് സുരക്ഷാ പരിശോധന വിഭാഗം (കെ -9) മേധാവി മേജര്‍ ഇബ്രാഹിം അഹമ്മദ് അല്‍ ശമീലി പറഞ്ഞു.
11ാമത് ഐ.ബി.പി.സി (ഇന്റര്‍നാഷനല്‍ ബെസ്റ്റ് പ്രാക്ടീസ് കോമ്പറ്റീഷന്) മത്സരത്തില്‍ പൊലീസ് നായ്കളെ ഉപയോഗിച്ച് ഡിജിറ്റല്‍ തെളിവുകള്‍ കെണ്ടത്തല്‍ വിഭാഗത്തില്‍ കെ 9 ജേതാക്കളായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരുടെ മക്കള്‍ക്കായി പരിശീലന പരിപാടികളിലും കമ്യൂണിറ്റി സംരംഭങ്ങളിലും കെ -9 പങ്കെടുത്തു. ഇലക്ട്രോണിക് സര്‍വിസസ് ആൻഡ് കമ്യൂണിക്കേഷന്‍സ് വിഭാഗവുമായി സഹകരിച്ച് ഇലക്ട്രോണിക് സെക്യൂരിറ്റി ഇന്സ്പെക്ഷന് പ്രോഗ്രാം വിജയകരമായി നടപ്പാക്കി.
ഈ പദ്ധതിക്ക് ബൗദ്ധിക സ്വത്തവകാശം (ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി) നേടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രാദേശിക-അന്താരാഷ്ട്ര വേദികളില്‍ സാന്നിധ്യം ഉറപ്പാക്കി രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളുടെ പുരോഗതിക്ക് സംഭാവന നല്‍കുമെന്നും പൊലീസ് നായ്ക്കളുടെ കാര്യക്ഷമത ഉയര്‍ന്ന നിലവാരത്തില്‍ നിലനിര്‍ത്തുമെന്നും മേജര്‍ അല്‍ ശമീലി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

