Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക്...

റാ​ക് ഇ​ന്നൊ​വേ​റ്റ്സ് പ്ര​ദ​ര്‍ശ​നം ഇ​ന്ന് സ​മാ​പി​ക്കും

text_fields
bookmark_border
റാ​ക് ഇ​ന്നൊ​വേ​റ്റ്സ് പ്ര​ദ​ര്‍ശ​നം ഇ​ന്ന് സ​മാ​പി​ക്കും
cancel
camera_alt

അ​ല്‍ഹം​റ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ എ​ക്സി​ബി​ഷ​ന്‍ ആ​ൻ​ഡ്​ കോ​ണ്‍ഫ​റ​ന്‍സ് സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന റാ​ക് ഇ​ന്നൊ​വേ​റ്റ്സ് എ​ക്സി​ബി​ഷ​ന്‍ 2025’ പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ നി​ന്ന്

റാ​സ​ല്‍ഖൈ​മ: ക​ഴി​ഞ്ഞ ദി​വ​സം അ​ല്‍ഹം​റ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ എ​ക്സി​ബി​ഷ​ന്‍ ആ​ൻ​ഡ്​ കോ​ണ്‍ഫ​റ​ന്‍സ് സെ​ന്‍റ​റി​ലാ​രം​ഭി​ച്ച ‘റാ​ക് ഇ​ന്നൊ​വേ​റ്റ്സ് എ​ക്സി​ബി​ഷ​ന്‍ 2025’ വ്യാ​ഴാ​ഴ്ച സ​മാ​പി​ക്കും.

‘ന​വീ​ക​ര​ണ​ത്തി​ന്‍റെ ശ​ക്തി’ എ​ന്ന പ്ര​മേ​യ​ത്തി​ല്‍ രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ക്കു​ന്ന പ​ത്താ​മ​ത് യു.​എ.​ഇ ഇ​ന്നൊ​വേ​ഷ​ന്‍ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റാ​സ​ല്‍ഖൈ​മ​യി​ലും പ്ര​ദ​ര്‍ശ​നം ന​ട​ക്കു​ന്ന​ത്.

ന​വീ​ക​ര​ണ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നും സു​സ്ഥി​ര വി​ക​സ​ന​ത്തി​നും സ​ര്‍ഗാ​ത്മ​ക​ത​യു​ടെ സം​സ്കാ​ര​ത്തി​നും പ്രോ​ത്സാ​ഹ​നം ന​ല്‍കു​ന്ന​താ​ണ് പ്ര​ദ​ര്‍ശ​ന​മെ​ന്ന് റാ​ക് ഇ​വ​ന്‍റ്സ് സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി മേ​ധാ​വി മു​ഹ​മ്മ​ദ് മൂ​സ ലൂ​ജാ​ബ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ള്‍, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ള്‍ തു​ട​ങ്ങി​യ 48 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 230ലേ​റെ നൂ​ത​ന പ​ദ്ധ​തി​ക​ളാ​ണ് പ്ര​ദ​ര്‍ശ​ന​ത്തി​നു​ള്ള​ത്. റാ​സ​ല്‍ഖൈ​മ​യി​ലെ സ​ര്‍ക്കാ​ര്‍-​സ​ര്‍ക്കാ​റി​ത​ര സ്ഥാ​പ​ന​ങ്ങ​ള്‍, സ്കൂ​ളു​ക​ള്‍, സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍ എ​ന്നി​വ ഏ​റ്റെ​ടു​ക്കു​ന്ന നൂ​ത​നാ​ശ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പ്ര​ദ​ര്‍ശ​ന​ത്തി​ല്‍നി​ന്ന് ല​ഭി​ക്കും.

വി​വി​ധ മേ​ഖ​ല​ക​ള്‍ നേ​രി​ടു​ന്ന സാ​ങ്കേ​തി​ക വെ​ല്ലു​വി​ളി​ക​ള്‍ക്ക് നൂ​ത​ന പ​രി​ഹാ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് മ​ത്സ​രി​ക്കു​ന്ന ‘റാ​ക് ഹാ​ക്ക​ത്ത​ണ്‍’, വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളി​ലു​ള്ള ശി​ല്‍പ​ശാ​ല​ക​ള്‍ തു​ട​ങ്ങി​യ​വ​യും പ്ര​ദ​ര്‍ശ​ന​ത്തി​ലു​ള്‍പ്പെ​ടും.

രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ ന​ട​ക്കു​ന്ന പ്ര​ദ​ര്‍ശ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsInnovates Exhibition
News Summary - rak innovates exhibition
Next Story