റാക് ഇന്‍കാസ് വനിത വിങ് ‘ആരവം 2025’ ഇന്ന്
text_fieldsറാസല്‍ഖൈമയില്‍ സംഘടിപ്പിക്കുന്ന ഇന്‍കാസ് വനിത വിങ് ‘ആരവം 2025’ സംഘാടക സമിതി യോഗം
റാസല്‍ഖൈമ: റാക് ഇന്‍കാസ് ലേഡീസ് വിങ്ങിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച റാസല്‍ഖൈമയില്‍ ‘ആരവം 2025’ പേരില്‍ ഈദ്-വിഷു-ഈസ്റ്റര്‍ ആഘോഷം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വൈകീട്ട് അഞ്ചിന് റാക് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ കൈക്കൊട്ടിക്കളി, ഒപ്പന, ക്രിസ്തീയ ഭക്തിഗാനം, മാപ്പിളപ്പാട്ട്, സിനിമാറ്റിക് ഡാന്‍സ്, മോം ആൻഡ് മി, ശ്രീമാന്‍ ശ്രീമതി മത്സരങ്ങളും ഫാഷന്‍ ഷോയും നടക്കും. സംഘാടക സമിതി യോഗത്തില്‍ ഇന്‍കാസ് പ്രസിഡന്റ് എസ്.എ സലീമിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രീലജ മധു അധ്യക്ഷത വഹിച്ചു. നാസര്‍ അല്‍മഹ, കിഷോര്‍ കുമാര്‍, ഫൈസല്‍ പനങ്ങാട്, പ്രസാദ് നെടുംപറമ്പില്‍, സുരേഷ് വേങ്ങോട്, ആസാദ് ടര്‍ബോ, ബിനോഷ് എന്നിവര്‍ സംബന്ധിച്ചു. വനിത വിങ് ജനറല്‍ സെക്രട്ടറി ജബാന്സി ഗര്‍വാസിസ് സ്വാഗതവും ട്രഷറര്‍ അനുഷ സമീര്‍ നന്ദിയും പറഞ്ഞു.

