Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാക് ഇന്ത്യന്‍...

റാക് ഇന്ത്യന്‍ അസോസിയേഷൻ ‍പ്രവര്‍ത്തനങ്ങള്‍ പുന:ക്രമീകരിക്കുമെന്ന് സി.ജി

text_fields
bookmark_border
റാക് ഇന്ത്യന്‍ അസോസിയേഷൻ ‍പ്രവര്‍ത്തനങ്ങള്‍ പുന:ക്രമീകരിക്കുമെന്ന് സി.ജി
cancel
camera_alt????????? ?????????? ?????? ??????? ??????????? ?????????? ?????? ?????????? ????????? ????????? ??????? ???????????? ???? ????????? ??????? ????? ?????? ???? ???????????? ??????? ??????????

റാസല്‍ഖൈമ: ഇന്ത്യന്‍ സമൂഹത്തിന് മികച്ച സേവനം നല്‍കുകയെന്ന ലക്ഷ്യത്തോടെ റാക് ഇന്ത്യന്‍ അസോസിയേഷൻ പ്രവര്‍ത്തനങ്ങളെ പുന$ക്രമീകരിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ വ്യക്തമാക്കി. അസോസിയേഷ​​െൻറ മുന്‍കൈയിലുള്ള റാക് ഇന്ത്യന്‍ സ്കൂൾ സ്പോണ്‍സര്‍ ശൈഖ് അബ്​ദുല്‍ മലിക്ക് ബിന്‍ ഖായിദ് ആല്‍ ഖാസിമിയെ സന്ദര്‍ശിച്ച വിപുല്‍ റാക് ഹോട്ടലില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.  ഇതര എമിറേറ്റുകളിലെ ഇന്ത്യന്‍ അസോസിയേഷനുകള്‍ കോണ്‍സുലേറ്റുമായി സഹകരിച്ച്​ പ്രശംസനീയ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്.  ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫോറവും കോണ്‍സുലേറ്റ് കേന്ദ്രങ്ങളും പ്രവാസികളുടെ പ്രശ്ന പരിഹാരത്തിന് മുന്‍ഗണന നല്‍കുന്നുണ്ട്. റാസല്‍ഖൈമയില്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയാണ്. ഇന്ത്യന്‍ പ്രവാസി സമൂഹത്തി​​െൻറ ഉന്നമനം കേന്ദ്ര സര്‍ക്കാറി​​െൻറ പ്രഖ്യാപിത നയമാണ്. 

ഇന്ത്യന്‍ അസോസിയേഷ​​െൻറയും  സ്കൂളി​​െൻറയും പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ച് കോണ്‍സുലേറ്റില്‍ ലഭിച്ച പരാതികള്‍ ഗൗരവതരമാണ്. റാക് ഇന്ത്യന്‍ സ്കൂളിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തി വിദ്യാര്‍ഥികള്‍ക്കും ഇന്ത്യന്‍ സമൂഹത്തിനും കൂടുതല്‍ പ്രയോജനം നല്‍കുന്നതിനായിരിക്കും മുന്‍ഗണന. ഇതി​​െൻറ മുന്നോടിയായാണ് സ്പോണ്‍സര്‍ ശൈഖ് അബ്​ദുല്‍മലിക്കുമായുള്ള കൂടിക്കാഴ്ച്ച. വൈകാതെ ഇന്ത്യന്‍ സ്കൂളിൽ സന്ദര്‍ശനം നടത്തും. അനുഭാവപൂര്‍ണമായ സമീപനമാണ് ശൈഖ് അബ്​ദുല്‍ മലിക്കില്‍ നിന്ന്​ ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ചിറങ്ങിയവരുടെ മക്കളും പേരമക്കളുുമാണ് ഇപ്പോള്‍ ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്നത്. എന്നാല്‍, സ്കൂളി​​െൻറ അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന അഭിപ്രായമാണ് ശൈഖ് അബ്​ദുല്‍മലിക്കിനെന്നും വിപുല്‍ തുടര്‍ന്നു. എജുക്കേഷന്‍ കോണ്‍സല്‍ പങ്കജ് ബോദ്കെയും ഒപ്പമുണ്ടായിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsrak indian association
News Summary - rak indian association-uae-gulf news
Next Story