തൊഴിലാളികള്‍ക്ക് തുണയായി റാക് ഇന്ത്യന്‍ അസോസിേയഷനും ആര്.എസ്.സിയും
text_fieldsറാസല്‍ഖൈമ: ദുരിതത്തിലായ 130 തൊഴിലാളികള്‍ക്ക് ആശ്വാസമേകി റാക് ഇന്ത്യന്‍ അസോസിയേഷനും രിസാല സ്റ്റഡി സര്‍ക്കിളും (ആര്.എസ്.സി).
ശമ്പളം ലഭിക്കാതെ ദുരിതത്തിലായ റാക് അല്‍ഗൈല്‍ വ്യവസായ മേഖലയിലെ നിര്‍മാണശാലയിലെ 130 തൊഴിലാളികള്‍ക്കാണ് തിങ്കളാഴ്ച ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചതെന്ന് അസോസിയേഷന് പ്രസിഡൻറ് എസ്.എ. സലീം പറഞ്ഞു. ജനുവരി മുതലാണ് ഇവര്‍ക്ക് ശമ്പളം മുടങ്ങിയത്. കമ്പനിയും ബന്ധപ്പെട്ട അധികൃതരുമായി ബന്ധപ്പെട്ട് പരിഹാരത്തിന് ശ്രമിക്കുമെന്നും സലീം തുടര്‍ന്നു. സമാന ദുരിതത്തിലകപ്പെട്ട ജസീറയിലെ 30 തൊഴിലാളികള്‍ക്കും കഴിഞ്ഞയാഴ്ചയില്‍ അസോസിയേഷന് സാന്ത്വനം എത്തിച്ചിരുന്നു. പാകിസ്താന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള രണ്ടുപേര്‍ ഒഴിച്ചാല്‍ മലയാളികളുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ദുരിതത്തിലകപ്പെട്ട 128 തൊഴിലാളികളെന്ന് സെക്രട്ടറി നാസര്‍ അല്‍ദാന പറഞ്ഞു. വിവിധ കൂട്ടായ്മകളിലെ സന്നദ്ധപ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് അസോസിയേഷന് അര്‍ഹരായവര്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വിതരണംചെയ്ത് വരുന്നത്. അസോസിയേഷന് ട്രഷറര്‍ ഗോപകുമാര്‍, താഹ, ആരിഫ് കുറ്റ്യാടി, അഷ്റഫ് മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
റാക് ആര്.എസ്.സി ഹെല്പ് ഡെസ്ക്കിെൻറ സഹായം എത്തിയതും തൊഴിലാളികള്‍ക്ക് ആശ്വാസമായി. മൗറീഷ്യസ് പൗരെൻറ ഉടമസ്ഥതയിലുള്ള കമ്പനി മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയതാണ് തൊഴിലാളികള്‍ക്ക് വിനയായതെന്ന് ആര്.എസ്.സി പ്രവര്‍ത്തകര്‍ പറഞ്ഞു. നാട്ടിലേക്ക് പോകണമെന്ന അറിയിപ്പ് ലഭിച്ചെങ്കിലും തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ശമ്പളത്തെയും ആനുകൂല്യത്തെയും കുറിച്ച് ബന്ധപ്പെട്ടവര്‍ കൈമലര്‍ത്തുകയായിരുന്നു. ജീവിതം വഴിമുട്ടിയ നിലയിലാണ് ഇവര്‍ ക്യാമ്പില്‍ കഴിയുന്നത്. ഇവരുടെ വിഷമതകള്‍ അറിഞ്ഞ് ആര്.എസ്.സി ഹെല്പ് ഡെസ്ക് പ്രവര്‍ത്തകര്‍ നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റുകളാണ് ചൊവ്വാഴ്ച ക്യാമ്പിെലത്തിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ആര്.എസ്.സി റാക് സെന്‍ട്രല്‍ ഭാരവാഹികളായ ഷാഹിദ് കൊടിയത്തൂര്‍, ഹാഫിസ് സഹല്‍ സഖാഫി, അജീര്‍ വളപട്ടണം, ജാസിം മടക്കര, ഹാഫിസ് മാലിക് നിസാമി, യേശുദാസ്, ജാവീദ് കണ്ണൂര്‍, ജാഫര്‍ കണ്ണപുരം എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
