മെഗാ ഓണാഘോഷത്തിന് റാക് ഇന്ത്യന്‍ അസോസിയേഷന്‍
text_fieldsറാസല്‍ഖൈമയില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷത്തെക്കുറിച്ച് മലയാളി കൂട്ടായ്മകള്‍ക്ക് മുന്നില്‍ റാക് ഇന്ത്യന്‍ അസോ. പ്രസിഡന്‍റ് എസ്.എ. സലീം വിശദീകരിക്കുന്നു
റാസല്‍ഖൈമ: ഒരുമയുടെ സന്ദേശമുയര്‍ത്തി ഒക്ടോബര്‍ ഒന്നിന് റാസല്‍ഖൈമയില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് റാക് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എസ്.എ സലീം അറിയിച്ചു. ഓണവുമായി ബന്ധപ്പെട്ട കലാ-സാംസ്കാരിക പരിപാടികള്‍ക്കൊപ്പം ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍ പതിനായിരം പേര്‍ക്ക് ഓണസദ്യയും ഒരുക്കും. 20ഓളം കൂട്ടായ്മകളുടെ സഹകരണത്തോടെ നടക്കുന്ന ഓണാഘോഷത്തില്‍ അറബ് പ്രമുഖരും വിവിധ രാജ്യക്കാരും പങ്കാളികളാകുമെന്നും സലീം പറഞ്ഞു. ഓണാഘോഷം വിജയകരമാക്കുന്നതിന് എസ്.എ. സലീം (ചെയര്‍), നാസര്‍ അല്‍ദാന(ജന.കണ്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി രൂപവത്കരിച്ചു.

ഗോള്‍ഡ് എഫ്.എം, റിപ്പോര്‍ട്ടര്‍ ടി.വി അവതാരകരും കലാകാരന്മാരും അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന സ്റ്റേജ് ഷോയും റാസല്‍ഖൈമയിലെ പ്രതിഭകളുടെ കലാപ്രകടനങ്ങളും നടക്കും. അസോസിയേഷന്‍ ഹാളില്‍ നടന്ന യോഗത്തില്‍ കേരള സമാജം, നോളജ് തിയറ്റര്‍, ഇന്‍കാസ്, ചേതന, കെ.എം.സി.സി, സേവനം സെന്‍റര്‍, യുവകലാസാഹിതി, ഐ.സി.സി, യൂത്ത് ഇന്ത്യ, നന്മ, വൈ.എം.സി, മലയാളം മിഷന്‍, കേരള പ്രവാസി ഫോറം, തമിഴ് മണ്ട്രം, സേവനം എമിറേറ്റ്സ്, കലാഹൃദയം, എയ്ഞ്ചല്‍സ്, ബുഖാരി സെന്‍റര്‍, സല്‍മാനുല്‍ ഫാരിസി, സൗഹൃദവേദി, അങ്കമാലി അസോസിയേഷന്‍, തൃശൂര്‍ അസോസിയേഷന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ കൂട്ടായ്മകളുടെ ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

