റാക് ഇന്‍കാസ് വനിത വിങ് ‘ആരവം 2025’ ശ്രദ്ധേയമായി
text_fieldsറാക് ഇന്‍കാസ് വനിത വിങ് സംഘടിപ്പിച്ച ‘ആരവം 2025’ ചടങ്ങില്‍നിന്ന്
റാസല്‍ഖൈമ: റാക് ഇന്‍കാസ് ലേഡീസ് വിങ്ങിന്റെ നേതൃത്വത്തില്‍ ‘ആരവം 2025’ എന്ന പേരിൽ റാസല്‍ഖൈമയില്‍ സംഘടിപ്പിച്ച ഈദ്-വിഷു-ഈസ്റ്റര്‍ ആഘോഷം വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളാല്‍ ശ്രദ്ധേയമായി.
റാക് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങ് ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് എസ്.എ സലീം ഉദ്ഘാടനംചെയ്തു. റാക് ഇന്‍കാസ് വനിത വിങ് പ്രസിഡന്റ് ശ്രീലജ മധു അധ്യക്ഷതവഹിച്ചു.
ഇന്ത്യന്‍ അസോ. ജന. സെക്രട്ടറി മധു, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എസ്. അശോക് കുമാര്‍, വര്‍ക്കിങ് പ്രസിഡന്റുമാരായ നാസര്‍ അല്‍മഹ, കിഷോര്‍ കുമാര്‍, ജന. സെക്രട്ടറിമാരായ ഫൈസല്‍ പനങ്ങാട്, അജി സക്കറിയ, പ്രസാദ് നെടുംപറമ്പില്‍, പ്രസ്റ്റിന്‍, ആസാദ് ടര്‍ബോ, സുരേഷ് വേങ്ങോട്, ബിനോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
കൈക്കൊട്ടികളി, ഒപ്പന, ക്രിസ്തീയ ഭക്തിഗാനം, മാപ്പിളപ്പാട്ട്, സിനിമാറ്റിക് ഡാന്‍സ്, മോം ആൻഡ് മി, ശ്രീമാന്‍ ശ്രീമതി മത്സരങ്ങളും ഫാഷന്‍ ഷോയും സാംസ്കാരിക സമ്മേളനവും നടന്നു. ജന. സെക്രട്ടറി ജബാന്സി ഗര്‍വാസിസ് സ്വാഗതവും ട്രഷറര്‍ അനുഷ സമീര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

