സന്ദീപ് വാര്യര്‍ക്ക് സ്വീകരണം നല്കി റാക് ഇന്‍കാസ്
text_fieldsറാസല്‍ഖൈമയില്‍ ഇന്‍കാസ്-വൈ.എം.സി ഒരുക്കിയ സ്വീകരണ ചടങ്ങില്‍ കെ.പി.സി.സി വക്താവ് സന്ദീപ് വാര്യര്‍ സംസാരിക്കുന്നു
റാസല്‍ഖൈമ: യു.എ.ഇയിലെത്തിയ കെ.പി.സി.സി വക്താവ് സന്ദീപ് വാര്യര്‍ക്ക് റാസല്‍ഖൈമയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്കി. ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ റാക് ഇന്‍കാസ് - വൈ.എം.സി സംയുക്തമായി ഒരുക്കിയ ചടങ്ങില്‍ റാക് ഇന്‍കാസ് കമ്മിറ്റി പ്രസിഡന്റ് എസ്.എ. സലീം അധ്യക്ഷതവഹിച്ചു. സന്ദീപ് വാര്യര്‍ മുഖ്യ പ്രഭാഷണം നടത്തി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തിലും ജമ്മു- കശ്മീരില്‍ ഭീകരാക്രമണത്തില്‍ ജീവന് പൊലിഞ്ഞവര്‍ക്കും യോഗം ആദരാഞ്ജലികളര്‍പ്പിച്ചു.
കെ.എം.സി.സി പ്രസിഡന്റ് റസാഖ് ചെനക്കല്‍, കാദര്‍കുട്ടി വൈ.എം.സി ചെയര്മാന് ഡോ. ജുനൈദ്, സേവനം എമിറേറ്റ് കമ്മിറ്റി പ്രസിഡന്റ് സുദര്ശന്, സുനില്‍, സിംസണ്‍, മിനി ബിജു, നാസര്‍ അല്‍മഹ, കിഷോര്‍ കുമാര്‍, അഡ്വ. പ്രദീപ്, പ്രസാദ് നെടുംപറമ്പില്‍, അജി സക്കറിയ എന്നിവര്‍ സംസാരിച്ചു. റാക് ഇന്‍കാസ് ജന.സെക്ര. ഫൈസല്‍ പനങ്ങാട് സ്വാഗതവും വൈ.എം.സി ജന.സെക്ര. ആസാദ് നന്ദിയും പറഞ്ഞു.

