ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് റാക് ഇൻകാസ്
text_fieldsമുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഇൻകാസ് റാസൽഖൈമ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽനിന്ന്
റാസൽഖൈമ: ഇൻകാസ് റാസൽഖൈമ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു. ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ യോഗത്തിൽ ഇൻ കാസ് റാസൽഖൈമ പ്രസിഡന്റ് എസ്.എ. സലീം അധ്യക്ഷത വഹിച്ചു.
ആക്ടിങ് പ്രസിഡന്റ നാസൽ അൽമഹ, യു.എ.ഇ മേഖല സെക്രട്ടറി സെബാസ്റ്റ്യൻ, റാക് വൈസ് പ്രസിഡന്റ് പ്രസാദ് നെടുംപറമ്പിൽ, ജിൽജു കെ. ചാണ്ടി, ഭാരവാഹികളായ ഡോ. റെജി ജേക്കബ്, സുരേഷ് വേങ്ങോട്, പ്രിൻസ്, ഉല്ലാസ്, ഷാൻ ഫസലുദീൻ, വി. ബൈജു, ഷാജി തോമസ്, നാസർ, ഡോ. റോയ് ജോർജ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അജി സക്കറിയ സ്വാഗതവും ജോ. ട്രസ്റ്റി പ്രസ്റ്റിൻ ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

