യു.ഡി.എഫ് വിജയം ആഘോഷിച്ച് റാക് ഇന്‍കാസ്
text_fieldsവയനാട്, പാലക്കാട് മണ്ഡലങ്ങളിലെ യു.ഡി.എഫ്
വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് റാക് ഇന്‍കാസ്
സംഘടിപ്പിച്ച ചടങ്ങില്‍ നിന്ന്
റാസല്‍ഖൈമ: വയനാട്, പാലക്കാട് മണ്ഡലങ്ങളിലെ ഉജ്ജ്വല വിജയം വരിച്ച പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ മാങ്കൂട്ടത്തിലിനും അഭിവാദ്യങ്ങളര്‍പ്പിച്ച് റാക് ഇന്‍കാസ്.
ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് നാസര്‍ അല്‍മഹ അധ്യക്ഷത വഹിച്ചു. റാക് ഇന്‍കാസ് പ്രസിഡന്റ് എസ്.എ. സലീം ഉദ്ഘാടനം ചെയ്തു. കിഷോര്‍ കുമാര്‍, ഡോ. ജുനൈദ്, പ്രസ്റ്റിന്‍, ആസാദ്, ജില്‍ജു, ജോബി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അജി സ്കറിയ സ്വാഗതവും ട്രഷറര്‍ സിംസണ്‍ നന്ദിയും പറഞ്ഞു.

