റാക് ഐ.ബി.പി.സി വാർഷിക യോഗം
text_fieldsഅബ്ദുൽ റഹീം, സകീ, അജിത് ജേക്കബ്
റാസൽഖൈമ: റാക് ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐ.ബി.പി.സി) വാർഷിക പൊതുയോഗം റാസൽഖൈമയിൽ നടന്നു. കൗൺസിൽ അംഗങ്ങളും ഓഹരി പങ്കാളികളും യോഗത്തിൽ പങ്കെടുത്തു.
റാസൽ ഖൈമയിലെ ബിസിനസ് സമൂഹത്തെ ശക്തിപ്പെടുത്താനും പ്രൊഫഷണൽ വളർച്ചയ്ക്ക് പിന്തുണ നൽകാനും അംഗങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കാനും ഐ.ബി.പി.സി പ്രതിജ്ഞാബദ്ധമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ് അബ്ദുൽ റഹീമിന്‍റെ മാതാവിന്‍റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: അബ്ദുൽ റഹീം (പ്രസി.), വിഷ്ണു (വൈസ് പ്രസി), സകീന (ജന. സെക്ര), അജിത് ജേക്കബ് (ട്രഷറർ), അഡ്വ. സണ്ണി വർഗീസ്, ലോകേഷ് വർമ, ഹബീബ് മുണ്ടോൾ, തൻസൻ ഹബീബ്, ജെ.ആർ.സി ബാബു, നൂറുദ്ദീൻ, അബൂബക്കർ കേരള, ഷൗക്കത്ത് (കൗൺസിൽ അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

