Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് അ​ര്‍ധ...

റാ​ക് അ​ര്‍ധ മാ​ര​ത്ത​ണ്‍ ഇ​ന്ന്

text_fields
bookmark_border
marathon
cancel
camera_alt

റാ​ക്​ അ​ർ​ധ മാ​ര​ത്ത​ണി​ൽ പ​​​​െങ്കടുക്കു​ന്ന​വ​ർ (ഫ​യ​ൽ ചി​ത്രം)

റാ​സ​ല്‍ഖൈ​മ: ലോ​ക​ത്തി​ലെ വേ​ഗ​മേ​റി​യ അ​ര്‍ധ മാ​ര​ത്ത​ണാ​യ 17ാമ​ത് റാ​ക് ഹാ​ഫ് മാ​ര​ത്ത​ണ്‍ ശ​നി​യാ​ഴ്ച മ​ര്‍ജാ​ന്‍ ഐ​ല​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കും. രാ​വി​ലെ ഏ​ഴ് മു​ത​ല്‍ 12 വ​രെ ന​ട​ക്കു​ന്ന മ​ര​ത്ത​ണി​ല്‍ ലോ​ക താ​ര​ങ്ങ​ള്‍ക്കൊ​പ്പം ത​ദ്ദേ​ശീ​യ​രും മ​ല​യാ​ളി​ക​ളു​ള്‍പ്പെ​ടെ​യു​ള്ള വി​ദേ​ശി​ക​ളും പ​ങ്കാ​ളി​ക​ളാ​കും. 16 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ര്‍ ഹാ​ഫ് മാ​ര​ത്ത​ണി​ലും 15 വ​യ​സ്സ് മു​ത​ലു​ള്ള​വ​ര്‍ 10 കി.​മീ. റോ​ഡ് റേ​സ്, 14 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍ അ​ഞ്ച് കി.​മീ. റോ​ഡ് റേ​സ്, എ​ല്ലാ പ്രാ​യ​രും ര​ണ്ട് കി.​മീ ഫ​ണ്‍ റ​ണ്ണി​ലു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഒ​രു മി​ല്യ​ണി​ലേ​റെ ദി​ര്‍ഹം വി​ല​മ​തി​ക്കു​ന്ന പു​ര​സ്കാ​ര​ങ്ങ​ളാ​ണ് മ​ത്സ​ര വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ലോ​ക റെ​ക്കോ​ഡു​ക​ള്‍ ഭേ​ദി​ച്ച പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ന്ന മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ളി​ല്‍ കെ​നി​യ​ന്‍ താ​ര​ങ്ങ​ള്‍ക്കാ​യി​രു​ന്നു റാ​ക് മാ​ര​ത്ത​ണി​ല്‍ ആ​ധി​പ​ത്യം. ഇ​ന്ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ലും ലോ​ക റെ​ക്കോ​ക​ള്‍ പി​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മാ​ര​ത്ത​ണ്‍ പ്രേ​മി​ക​ള്‍.

റാ​ക് വി​നോ​ദ വി​ക​സ​ന വ​കു​പ്പ്, റാ​ക് പോ​ര്‍ട്ട് തു​ട​ങ്ങി​യ​വ​ക്കൊ​പ്പം പ്ര​ശ​സ്ത ബ്രാ​ന്‍ഡു​ക​ളാ​ണ് ബ്യൂ​റോ ഓ​ഫ് വെ​രി​റ്റാ​സ് സേ​ഫ്റ്റി അം​ഗീ​കൃ​ത ഇ​വ​ന്‍റാ​യ റാ​ക് ഹാ​ഫ് മാ​ര​ത്ത​ണ്‍ 2024ന്‍റെ സ്പോ​ണ്‍സ​ര്‍മാ​ര്‍. മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ശ്ചി​ത​യി​ട​ങ്ങ​ളി​ല്‍ അ​ധി​കൃ​ത​ര്‍ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​നു​മാ​യ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ ആ​ല്‍ ഖാ​സി​മി, റാ​ക് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സ​ഊ​ദ്, വി​വി​ധ മ​ന്ത്രാ​ല​യം വ​കു​പ്പ് മേ​ധാ​വി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ഉ​ദ്ഘാ​ട​ന-​സ​മാ​പ​ന ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MarathonUAE NewsRAK
News Summary - RAK half marathon on saturday
Next Story