പതാക ദിനം പ്രൗഢമാക്കി റാസല്‍ഖൈമ
text_fieldsറാസല്‍ഖൈമ: വര്‍ണാഭമായ പരിപാടികളോടെ ദേശീയ പതാക ദിനം ആഘോഷിച്ച് റാസല്‍ഖൈമ. രാജ്യസ്നേഹവും ഐക്യവും ഫെഡല്‍ സംവിധാനത്തിന്‍െറ ശക്തിയും വിളിച്ചോതുന്നതാണ് ദേശീയ പതാക ഉയര്‍ത്തലെന്ന് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നൂഐമി അഭിപ്രായപ്പെട്ടു.
സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അഹമ്മദ് സഈദ് അല്‍ മന്‍സൂരി ദേശീയ പതാക ഉയര്‍ത്തി. ഉദ്യോഗസ്ഥരും പൊലീസ് സേനാംഗങ്ങളും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു. റാക് പൊലീസ് ബാന്‍ഡ് ദേശീയ ഗാനം ആലപിച്ചു. തദ്ദേശീയര്‍ക്കും താമസക്കാര്‍ക്കും ഒരുപോലെ അഭിമാനകരമായ ദേശീയ പതാക ദിനം രാജ്യത്തോടുള്ള കൂറും വിശ്വസ്തതയും വീണ്ടും ഉറപ്പിക്കുന്നതായി ചടങ്ങ് മാറി. സമൂഹത്തില്‍ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനും ജനങ്ങളുടെ സന്തോഷവും ക്ഷേമവും വര്‍ധിപ്പിക്കുന്നതിനും ആത്മാര്‍ഥതയോടെയും അര്‍പ്പണബോധത്തോടെയും പ്രവര്‍ത്തിക്കുമെന്ന പ്രതിജ്ഞയും ചടങ്ങില്‍ പുതുക്കി

