Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് ഫൈ​ന്‍ ആ​ര്‍ട്സ്...

റാ​ക് ഫൈ​ന്‍ ആ​ര്‍ട്സ് ഫെ​സ്റ്റി​വ​ല്‍ ഫെ​ബ്രു​വ​രി​യി​ല്‍

text_fields
bookmark_border
Rak Fine Arts Festival in February
cancel
camera_alt

റാ​ക് ഫൈ​ന്‍ ആ​ര്‍ട്സ് ഫെ​സ്റ്റി​വ​ല്‍ (ഫയൽ ഫോട്ടോ)

റാ​സ​ല്‍ഖൈ​മ: യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ ഔ​ട്ട് ഡോ​ര്‍ ആ​ര്‍ട്സ് ആ​ൻ​ഡ് ക​ള്‍ച​റ​ല്‍ ഫെ​സ്റ്റി​വ​ലി​ന്‍റെ 11ാമ​ത് പ​തി​പ്പി​ന് റാ​സ​ല്‍ഖൈ​മ​യി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി.

ഫെ​ബ്രു​വ​രി മൂ​ന്നു​മു​ത​ല്‍ 28 വ​രെ പു​രാ​ത​ന കു​ടി​യേ​റ്റ പ​ട്ട​ണ​മാ​യ ജ​സീ​റ അ​ല്‍ ഹം​റ​യി​ലാ​ണ് ഫെ​സ്റ്റി​വ​ല്‍ ന​ട​ക്കു​ന്ന​ത്. പ്ര​കൃ​തി, സാം​സ്കാ​രി​ക പൈ​തൃ​കം, സ​ര്‍ഗാ​ത്മ​ക കാ​ഴ്ച​പ്പാ​ടു​ക​ള്‍, പ​രി​സ്ഥി​തി, പാ​ച​ക അ​നു​ഭ​വ​ങ്ങ​ള്‍ തു​ട​ങ്ങി വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളെ കോ​ര്‍ത്തി​ണ​ക്കി​യാ​കും ഫെ​സ്റ്റി​വ​ല്‍ ന​ട​ക്കു​ക. സ​മൂ​ഹ​ത്തി​ന് ക​ല​യോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത വ​ര്‍ധി​പ്പി​ക്കാ​നും മ​നു​ഷ്യ ന​വീ​ക​ര​ണ​ത്തി​നും സ​ര്‍ഗാ​ത്മ​ക കേ​ന്ദ്ര​മെ​ന്ന രീ​തി​യി​ല്‍ റാ​സ​ല്‍ഖൈ​മ​യു​ടെ പ​ദ​വി ശ​ക്തി​പ്പെ​ടു​ത്താ​നും റാ​ക് ഫൈ​ന്‍ ആ​ര്‍ട്സ് ഫെ​സ്റ്റി​വ​ല്‍ ല​ക്ഷ്യ​മി​ടു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ക​ല, പൈ​തൃ​ക സം​വാ​ദം, വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രി​പാ​ടി​ക​ള്‍, വാ​രാ​ന്ത്യ പ​രി​പാ​ടി​ക​ള്‍, ആ​ര്‍ട്ട് വ​ർ​ക്​​ഷോ​പ്പു​ക​ള്‍, സം​ഗീ​ത വി​രു​ന്ന്, ച​ല​ച്ചി​ത്ര പ്ര​ദ​ര്‍ശ​നം തു​ട​ങ്ങി വൈ​വി​ധ്യ​മാ​ര്‍ന്ന പ​രി​പാ​ടി​ക​ള്‍ മൂ​ന്നാ​ഴ്ച നീ​ളു​ന്ന പ​രി​പാ​ടി​യി​ല്‍ ന​ട​ക്കും.

35 രാ​ജ്യ​ങ്ങ​ള്‍ പ​ങ്കാ​ളി​ക​ളാ​കു​ന്ന ഫെ​സ്റ്റി​വ​ലി​ല്‍ 120ലേ​റെ ക​ലാ​കാ​ര​ന്മാ​ര്‍ സ​ര്‍ഗാ​ത്മ​ക സൃ​ഷ്ടി​ക​ള്‍ റാ​ക് ഫൈ​ന്‍ ആ​ര്‍ട്സ് ഫെ​സ്റ്റി​വ​ലി​ല്‍ അ​വ​ത​രി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RakFine Arts Festival
News Summary - Rak Fine Arts Festival in February
Next Story