ചെറുകിട-ഇടത്തരം സംരംഭകരെ പിന്തുണക്കുന്നത് അഭിമാനകരമെന്ന് റാകിസ്
text_fieldsറാകിസ് സംഘടിപ്പിച്ച ‘മാസ്റ്ററിങ് ഫിനാൻഷ്യല്‍ മാനേജ്മെന്റ്: സ്മാര്‍ട്ട് മണി സ്ട്രാറ്റജി ഫോര്‍ എസ്.എം.ഇ’ ശിൽപശാല
റാസല്‍ഖൈമ: യു.എ.ഇയുടെ എണ്ണയിതര സമ്പദ്വ്യവസ്ഥക്ക് കരുത്തുപകരുന്ന ചെറുകിട-ഇടത്തരം സംരംഭങ്ങളെ (എസ്.എം.ഇ) പിന്തുണക്കുന്നത് അഭിമാനകരമെന്ന് റാക് ഇക്കണോമിക് സോണ്‍. മികച്ച സ്മാര്‍ട്ട് ഫിനാന്‍സ് സങ്കേതങ്ങളിലൂടെ സംരംഭങ്ങള്‍ വിജയപ്പിക്കുന്നതിനെക്കുറിച്ച് സംഘടിപ്പിച്ച ശിൽപശാലയില് റാകിസിലെ എസ്.എം.ഇകള്‍ രാജ്യത്തിന്റെ എണ്ണയിതര സമ്പദ് വ്യവസ്ഥക്ക് 63.5 ശതമാനം വരെ സംഭാവന നല്‍കുന്നതായി അധികൃതര്‍ വ്യക്തമാക്കി.
ബിസിനസ് മേഖലകളിലെ വെല്ലുവിളികളെ നേരിടുന്നതിന് ലക്ഷ്യബോധമുള്ള പഠന സംരംഭങ്ങള്ക്കാകുമെന്ന് റാകിസ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ഡോ. അലിഡ ഹെലീന ഷോള്‍ട്ട്സ് അഭിപ്രായപ്പെട്ടു. സംരംഭകരുടെയും എസ്.എം.ഇകളുടെയും ചലനാത്മകത ഉറപ്പുവരുത്തുന്നതാണ് റാകിസ് ഒരുക്കുന്ന ശിൽപശാലകള്. കോമ്പസ് കോവര്‍ക്കിങ് സെന്ററില്‍ നടന്ന ‘മാസ്റ്ററിങ് ഫിനാഷ്യല്‍ മാനേജ്മെന്റ്: സ്മാര്‍ട്ട് മണി സ്ട്രാറ്റജി ഫോര്‍ എസ്.എം.ഇ’ ശിൽപശാലയില് സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള പ്രായോഗിക ഉള്‍ക്കാഴ്ചകള്‍ കൈമാറിയതായും അലിഡ തുടര്‍ന്നു.
റാകിസിന് കീഴിലെ 30,000ത്തിലേറെ വരുന്ന ബിസിനസ് കമ്യൂണിറ്റിയില്‍ നല്ല ശതമാനവും എസ്.എം.ഇകളാണ്. 2030ഓടെ യു.എ.ഇയില്‍ 10 ലക്ഷം എസ്.എം.ഇകള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ വളര്‍ച്ചയില്‍ സജീവമായ പങ്കുവഹിക്കാന്‍ റാക് ഇക്കണോമിക് സോണ്‍ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഡോ. അലിഡ, ടാക്സ് കണ്‍സല്‍ട്ടന്റ് റീം അബുഷാമ തുടങ്ങിയവര്‍ ശിൽപശാലക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

