റാക് ദിഗ്ദാഗ പൊലീസ് ‘ഇയര്‍ ഓഫ് ദി കമ്യൂണിറ്റി’
text_fieldsറാസല്‍ഖൈമ: സ്ഥാപനങ്ങള്‍ക്കും സംരംഭകര്‍ക്കും നവീകരണത്തിനുള്ള നിർദേശങ്ങള്‍ സമര്‍പ്പിച്ചും അവരില്‍നിന്ന് പുതിയ ആശയങ്ങള്‍ സ്വീകരിച്ചും ‘ഇയര്‍ ഓഫ് ദി കമ്യൂണിറ്റി’ എന്ന പേരില്‍ ബ്രെയിന്‍ സ്റ്റോമിങ് ശിൽപശാല സംഘടിപ്പിച്ച് റാക് ദിഗ്ദാഗ പൊലീസ് സ്റ്റേഷന്.
മുതിര്‍ന്ന പൗരന്മാര്, നിശ്ചയദാര്‍ഢ്യ വിഭാഗം തുടങ്ങി എല്ലാ വിഭാഗമാളുകള്‍ക്കും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചും ജീവിത നിലവാരവും സുരക്ഷയും വര്‍ധിപ്പിക്കുന്ന സംരംഭങ്ങള്‍ രൂപകൽപന ചെയ്യുന്നതിനും ഡിജിറ്റല്‍ പരിഹാരങ്ങളും സ്മാര്‍ട്ട് രീതികളും എങ്ങനെ സ്വീകരിക്കാമെന്നതിനെക്കുറിച്ചും ബ്രെയിന്‍സ്റ്റോമിങ് സെഷന് ചര്‍ച്ച ചെയ്തതായി ദിഗ്ദാഗ പൊലീസ് സ്റ്റേഷന് മേധാവി കേണല്‍ അലി റാശിദ് അല സല്ഹാദി അഭിപ്രായപ്പെട്ടു.
നിരവധി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ അറബ് കമ്പനി ഫോര്‍ ആനിമല്‍ കമ്പനി, സ്റ്റീവന്‍ റോക്ക്, ഫാത്തിമ ബിന്ത് മുബാറക് കിന്റര്ഗാര്ട്ടന് ആൻഡ് സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും അധ്യാപകരുമുള്പ്പെടെയുള്ളവര് പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
