ധനവകുപ്പും റാക് ആഭ്യന്തര മന്ത്രാലയവും ധാരണപത്രം ഒപ്പുവെച്ചു
text_fieldsറാസല്‍ഖൈമ: പ്രവര്‍ത്തന സഹകരണവും ഏകോപനവും ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ധാരണപത്രം റാക് ആഭ്യന്തര മന്ത്രാലയവും ധനവകുപ്പും ഒപ്പുവെച്ചു. റാസല്‍ഖൈമയില്‍ നടന്ന ചടങ്ങില്‍ പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമിയും ധനവകുപ്പ് ഡയറക്ടര്‍ ജനറല്‍ യൂസുഫ് അലി മുഹമ്മദുമായി ധാരണപത്രത്തില്‍ ഒപ്പുവെച്ചത്.
പ്രവര്‍ത്തന മേഖലകളിലെ ഗവേഷണം, പരിശീലനക്കളരികള്‍, സാമൂഹിക പരിപാടികൾ തുടങ്ങിയ മേഖലകളില്‍ സംയുക്ത പ്രവര്‍ത്തനം നടത്തുമെന്ന് അലി അബ്ദുല്ല പറഞ്ഞു. ഭരണരംഗത്തെ സഹകരണത്തിന് ഊന്നല്‍ നല്‍കുന്നതാണ് സംയുക്ത ധാരണപത്രമെന്ന് യൂസുഫ് അലി വ്യക്തമാക്കി. സുരക്ഷ-സാമ്പത്തിക തലങ്ങളില്‍ തന്ത്രപരമായ പങ്കാളിത്തം വഹിക്കാന്‍ ഇതിലൂടെ കഴിയും. ഇരു വകുപ്പുകളിലെയും വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന ഏകോപനസമിതി നിലവില്‍വരും.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗമേകാനും ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനും ഊന്നല്‍ നല്‍കും. ചെലവുകള്‍ ക്രമീകരിക്കുന്നതിനും വകുപ്പുകളിലെ ബജറ്റുകളില്‍ കൃത്യത പുലര്‍ത്താനുമുള്ള ഇടപെടലുകള്‍ക്കും ധാരണപത്രത്തിലൂടെ കഴിയും. കരാറിന് മുന്‍കൈയെടുത്ത സര്‍ക്കാർ നടപടി സുപ്രധാനമാണെന്നും ഇരുവരും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
