സ്വത്ത് വിൽപന തർക്കത്തിൽ വിധി പ്രസ്താവിച്ച് റാക് കോടതി
text_fieldsറാസല്‍ഖൈമ: പിതാവിന്‍റെ അനന്തര സ്വത്ത് വില്‍പ്പന നടത്തിയ തുക സഹോദരന്‍ അന്യായമായി കൈവശപ്പെടുത്തിയെന്ന കേസില്‍ സഹോദരന് അനുകൂലമായി റാക് കോടതി വിധി. ഭൂമി വില്‍പ്പന നടത്തി ലഭിച്ച തുകയില്‍ പരാതിക്കാരനര്‍ഹമായ 128,333.33 ദിര്‍ഹം സഹോദരനായ പ്രതി പിടിച്ചുവെക്കുകയായിരുന്നു.
വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടത്തെിയ കോടതി മുഴുവന്‍ തുകയും പരാതിക്കാരനായ സഹോദരന് നല്‍കണമെന്ന് വിധിച്ചു. കേസ് ഫയല്‍ ചെയ്തതു മുതല്‍ തുക മുഴുവനും നല്‍കുന്ന തീയതിവരെ ഒമ്പത് ശതമാനം വാര്‍ഷിക പലിശയും കോടതി-അഭിഭാഷക ചെലവുകളും പ്രതി നല്‍കണമെന്നും റാസല്‍ഖൈമ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഉത്തരവിട്ടു. അനന്തര സ്വത്തായ വാദി ഹഖീല്‍ പ്രദേശത്തെ കൃഷിയിടം വില്‍പ്പന നടത്തി ലഭിച്ച തുകയെക്കുറിച്ച തര്‍ക്കമാണ് കോടതി വ്യവഹാരത്തിലെത്തിയത്. ഭൂമി കൈകാര്യം ചെയ്യുന്നതിന് 2014ല്‍ പരാതിക്കാരന്‍ സഹോദരന് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയിരുന്നു. ഇതുപയോഗിച്ച് പ്രതി 2025 ഫെബ്രുവരിയില്‍ 820,000 ദിര്‍ഹമിന് ഭൂമി വില്‍പ്പന നടത്തി. മറ്റു അവകാശികള്‍ക്ക് അവരുടെ വിഹിതം നല്‍കിയ പ്രതി പരാതിക്കാരനായ സഹോദരന്‍റെ വിഹിതം കൈവശം വെക്കുകയായിരുന്നു. ഇതിനെതിരെയുള്ള നിയമ നടപടികളാണ് പരാതിക്കാരന് അനുകൂലമായ കോടതി വിധിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

