Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമോ​ക് ഡ്രി​ല്‍...

മോ​ക് ഡ്രി​ല്‍ സം​ഘ​ടി​പ്പി​ച്ച് റാ​ക് സി​വി​ല്‍ ഡി​ഫ​ന്‍സ്

text_fields
bookmark_border
മോ​ക് ഡ്രി​ല്‍ സം​ഘ​ടി​പ്പി​ച്ച് റാ​ക് സി​വി​ല്‍ ഡി​ഫ​ന്‍സ്
cancel
camera_alt

സി​വി​ല്‍ ഡി​ഫ​ന്‍സ് റാ​സ​ല്‍ഖൈ​മ ഹു​ലൈ​ല വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ ന​ട​ത്തി​യ മോ​ക്ഡ്രി​ല്‍

റാ​സ​ല്‍ഖൈ​മ: അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ പ്ര​തി​ക​ര​ണ ശേ​ഷി വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ന് വി​പു​ല​മാ​യ സു​ര​ക്ഷാ അ​ഭ്യാ​സം സം​ഘ​ടി​പ്പി​ച്ച് റാ​ക് സി​വി​ല്‍ ഡി​ഫ​ന്‍സ് വ​കു​പ്പ്. ഹു​ലൈ​ല വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ല്‍ ന​ട​ന്ന മോ​ക് ഡ്രി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ ത​മ്മി​ലു​ള്ള ഏ​കോ​പ​നം ശ​ക്തി​പ്പെ​ടു​ത്തി വേ​ഗ​ത്തി​ലും കൃ​ത്യ​ത​യി​ലും സേ​വ​നം ല​ഭ്യ​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

പ്ര​വ​ര്‍ത്ത​ന​ശേ​ഷി വി​ക​സി​പ്പി​ക്കു​ക​യും പ​ങ്കാ​ളി​ക​ളു​മാ​യി സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി​യു​മു​ള്ള അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​രും. സു​ര​ക്ഷ മു​ന്‍ നി​ര്‍ത്തി വ്യാ​വ​സാ​യി​ക സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മു​ന്‍ക​രു​ത​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ക, ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍കു​ക, ബി​സി​ന​സ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ തു​ട​ര്‍ച്ച ഉ​റ​പ്പു​വ​രു​ത്തു​ക തു​ട​ങ്ങി​യ​വ സു​ര​ക്ഷാ അ​ഭ്യാ​സ​ത്തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളാ​ണ്. അം​ഗീ​കൃ​ത മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് വി​പു​ല രീ​തി​യി​ലു​ള്ള മോ​ക്ഡ്രി​ല്‍ ന​ട​ത്തി​യ​തെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സ്ഥാ​പ​ന​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നും അ​വ​യു​ടെ പ്ര​വ​ര്‍ത്ത​നം കു​റ്റ​മ​റ്റ​താ​ക്കു​ന്ന​തി​നും റാ​സ​ല്‍ഖൈ​മ സി​വി​ല്‍ ഡി​ഫ​ന്‍സ് പ്ര​ത്യേ​ക ഊ​ന്ന​ലാ​ണ് ന​ല്‍കു​ന്ന​ത്. യു.​എ.​ഇ ഫ​യ​ര്‍കോ​ഡ് അ​നു​സ​രി​ച്ച് ത​യാ​റാ​ക്കി​യ ഡ്രോ​യി​ങ് പ്ര​കാ​ര​മാ​ണ് പു​തി​യ കെ​ട്ടി​ട നി​ര്‍മാ​ണ​ങ്ങ​ള്‍ക്ക് അ​ധി​കൃ​ത​ര്‍ അ​നു​മ​തി ന​ല്‍കു​ന്ന​ത്.

ഇ​ത് നി​ല​വി​ല്‍ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ള്‍ക്കും റാ​സ​ല്‍ഖൈ​മ​യി​ല്‍ ബാ​ധ​ക​മാ​ണ്. അ​ഗ്നി​ശ​മ​ന സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത കെ​ട്ടി​ട​ങ്ങ​ളി​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​ര​മു​ള്ള സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ള്‍ സ​ജ്ജീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. സി​വി​ല്‍ ഡി​ഫ​ന്‍സ് അം​ഗീ​കൃ​ത ക​രാ​ര്‍-​ക​ണ്‍സ​ല്‍ട്ട​ന്‍റ് സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി ഡ്രോ​യി​ങ് സ​മ​ര്‍പ്പി​ച്ച് അ​നു​മ​തി വാ​ങ്ങ​ലാ​ണ് പ്ര​ഥ​മ ന​ട​പ​ടി.

അ​നു​മ​തി ല​ഭി​ക്കു​ന്ന ഡ്രോ​യി​ങ് പ്ര​കാ​രം അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ്ഥാ​പി​ച്ച് സി​വി​ല്‍ ഡി​ഫ​ന്‍സ് പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​ണ് ബി​ല്‍ഡി​ങ് കം​പ്ലീ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​ത്. ഇ​ത് ഓ​രോ വ​ര്‍ഷ​വും പു​തു​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്. ഇ​തി​ന് വാ​ര്‍ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് അം​ഗീ​കൃ​ത സി​വി​ല്‍ ഡി​ഫ​ന്‍സ് ക​മ്പ​നി​യെ സ്ഥാ​പ​ന-​കെ​ട്ടി​ട ഉ​ട​മ​ക​ള്‍ നി​ശ്ച​യി​ക്ക​ണം. നി​ശ്ചി​ത ക​മ്പ​നി​യും ഉ​ട​മ​യും സി​വി​ല്‍ ഡി​ഫ​ന്‍സും ത​മ്മി​ലു​ള്ള ആ​ന്വ​ല്‍ മെ​യി​ന്റ​ന​ന്‍സ് കോ​ണ്‍ട്രാ​ക്ട് അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് ബി​ല്‍ഡി​ങ്​ കം​പ്ലീ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് പു​തു​ക്കി

ന​ല്‍കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Rak Civil Defense organizes mock drill
Next Story