റാക് ചേതന സ്പോര്‍ട്സ് മീറ്റ്
text_fieldsറാസല്‍ഖൈമ: റാക് ചേതനയുടെ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ സ്പോര്‍ട്സ് മീറ്റ് നടന്നു. രണ്ടു ദിവസങ്ങളിലായി അല്സല സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ഫുട്ബാള്‍, വടംവലി മത്സരങ്ങളില്‍ വിവിധ യൂനിറ്റ് ടീമുകള്‍ മാറ്റുരച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ മത്സരത്തില്‍ പങ്കാളികളായി. ലോക കേരള സഭാംഗം മോഹനന് പിള്ള പതാക ഉയര്‍ത്തി.
സമാപന ചടങ്ങിനോടനുബന്ധിച്ച് നടന്ന മാര്‍ച്ച്പാസ്റ്റില്‍ ചേതന അംഗങ്ങള്‍ അണിനിരന്നു. ഭാരവാഹികളായ മുഹമ്മദലി, സജിത്കുമാര്‍, സബീന റസ്സല്‍, ലസി സുജിത് എന്നിവര്‍ സല്യൂട്ട് സ്വീകരിച്ചു. പുരുഷ വിഭാഗത്തില്‍ ചേതന കോര്‍ണീഷ് യൂനിറ്റ് ചാമ്പ്യന്മാരായി. നഖീല്‍ നോര്‍ത്ത് യൂനിറ്റ് രണ്ടാമതെത്തി. വനിത വിഭാഗത്തില്‍ റൂബി ഗ്രൂപ് ചാമ്പ്യന്മാരായി. ചേതന ഭാരവാഹികളും ഫുഡ് എ.ടി.എം സ്ഥാപക ആയിശ ഖാനും വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.

