ഓണാഘോഷം മനുഷ്യരെ ഒരുമിപ്പിക്കുന്നു -പി. ജയരാജന്
text_fieldsറാസല്‍ഖൈമയില്‍ ചേതന ഒരുക്കിയ ഓണാഘോഷത്തില്‍ കേരള ഖാദി ബോര്‍ഡ് ചെയര്മാന് പി. ജയരാജന് മുഖ്യപ്രഭാഷണം നടത്തുന്നു
റാസല്‍ഖൈമ: ഒരുമയുടെ സരണിയില്‍ മനുഷ്യ മനസ്സുകളെ കോര്‍ത്തിണക്കുന്ന ആഘോഷമാണ് ഓണമെന്ന് കേരള ഖാദി ബോര്‍ഡ് ചെയര്മാന് പി. ജയരാജന്. റാക് ചേതന ഒരുക്കിയ ഓണാഘോഷത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
റാക് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്ന ഓണാഘോഷം ഡോ. മുഹമ്മദ് അല്‍ മെഹ്റസി ഉദ്ഘാടനം ചെയ്തു. ചേതന പ്രസിഡന്റ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. റാക് ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് എസ്.എ. സലീം, വൈസ് പ്രസിഡന്റ് കെ. അസൈനാര്‍, ലോക കേരളസഭാംഗം മോഹനന് പിള്ള, ചേതന സെക്രട്ടറി സജിത്കുമാര്‍, കേരള സമാജം പ്രസിഡന്റ് നാസര്‍ അല്‍ദാന, വനിതാവേദി കണ്‍വീനര്‍ ലെസി സുജിത്, ബാലവേദി കണ്‍വീനര്‍ ആഷിയ റേച്ചല്‍ സോനു, പ്രോഗ്രാം കണ്‍വീനര്‍ ഷാജി കായക്കൊടി എന്നിവര്‍ സംസാരിച്ചു. ഹര്‍ഷ ചന്ദ്രന്, സവാബ്, മനു ജോസ്, ഉനൈസ് എന്നിവര്‍ നയിച്ച ഗാനമേളയും ശിങ്കാരിമേളവും നടന്നു.

