റാക് ചേതന വാര്‍ഷിക സമ്മേളനം
text_fieldsറാക് ചേതന ഭാരവാഹികളായ സബീന റസല്‍ (പ്രസി.), പ്രസൂണ്‍ (സെക്ര.), പ്രസാദ് (ട്രഷ.) എന്നിവര്‍
റാസല്‍ഖൈമ: ചേതന റാസല്‍ഖൈമ വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു. മുന്‍ രക്ഷാധികാരി സഹദേവന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദലി അധ്യക്ഷതവഹിച്ചു. മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഭരണകൂടം ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കണം, പ്രവാസികള്‍ അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരമായി കപ്പല്‍ സര്‍വിസ് ആരംഭിക്കണം, മയക്കുമരുന്ന് ലഹരി വ്യാപനത്തിനെതിരെ കര്‍ശന ഇടപെടല്‍ അധികൃതര്‍ സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രമേയങ്ങള്‍ തേച്ചന് അബ്ദുല്‍ റാസിക്ക്, ടിജുമോന്‍, ലസി സുജിത്ത് എന്നിവര്‍ അവതരിപ്പിച്ചു. രക്ഷാധികാരി മോഹനന് പിള്ള സംസാരിച്ചു. സെക്രട്ടറി സജിത് കുമാര്‍ സ്വാഗതവും എക്സി. അംഗം ഷാജി കായക്കൊടി നന്ദിയും പറഞ്ഞു.
പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍: സബീന റസല്‍ (പ്രസി.), അഹമ്മദ് വൈ. പ്രസി.), പ്രസൂണ്‍ (സെക്ര.), ഷാജി കായക്കൊടി (ജോ. സെക്ര.), പ്രസാദ് (ട്രഷ.), ജ്യോതിഷ് കുമാര്‍ (ആര്‍ട്സ്), അബ്ദുല്‍ അലി (സ്പോര്‍ട്സ്), അബ്ദുല്‍ റസാഖ് (പി.ആര്), ആഷിയ റേച്ചല്‍ (ബാലവേദി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

