Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാ​ട്ടു​കാ​രെ കാ​ണാ​ൻ...

നാ​ട്ടു​കാ​രെ കാ​ണാ​ൻ എം.​പി നാ​ഇ​ഫി​ൽ

text_fields
bookmark_border
നാ​ട്ടു​കാ​രെ കാ​ണാ​ൻ എം.​പി നാ​ഇ​ഫി​ൽ
cancel
camera_alt

രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി നാ​ഇ​ഫ്​ സൂ​ക്കി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു

ദു​ബൈ: നാ​ട്ടു​കാ​രെ കാ​ണാ​ൻ കാ​സ​ർ​കോ​ട്​ എം.​പി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ നാ​ഇ​ഫ്​ സൂ​ക്കി​ലെ​ത്തി. എം.​പി​യാ​യി തി​ര​ഞ്ഞെ​ടു​ത്ത​ശേ​ഷം ആ​ദ്യ​മാ​യി ദു​ബൈ​യി​ലെ​ത്തി​യ ഉ​ണ്ണി​ത്താ​ൻ കോ​വി​ഡ് കാ​ല​ത്ത് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട നാ​ഇ​ഫ്​ സൂ​ക്കി​ലെ കാ​സ​ർ​കോ​ട്ടു​കാ​രെ കാ​ണാ​നാ​ണ്​ എ​ത്തി​യ​ത്.

ഇ​ൻ​കാ​സ്, കെ.​എം.​സി.​സി നേ​താ​ക്ക​ളോ​ടൊ​പ്പ​മാ​ണ് രാ​ത്രി 9.30ഓ​ടെ സൂ​ക്കി​ലെ​ത്തി​യ​ത്. ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ആ​ഷി​ക്ക് തൈ​ക്ക​ണ്ടി, ദു​ബൈ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ. നാ​സ​ർ, ഹൈ​ദ​ർ ത​ട്ട​ത്താ​യ​ത്ത്, അ​ഡ്വ. ഫി​റോ​സ്, ഹ​രീ​ഷ് മേ​പ്പാ​ട്, റ​ഫീ​ഖ് പ​ട്ടേ​ൽ, കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​മാ​ൽ, ഷൈ​ജു അ​മ്മാ​ന​പ്പാ​റ, കെ.​എം.​സി.​സി നേ​താ​ക്ക​ൾ, നൂ​റു​ദ്ദീ​ൻ, കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ സ​ലാം ക​ന്യാ​പ്പാ​ടി, സി.​ആ​ർ. അ​നീ​സ് തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajmohan UnnithanUAE
News Summary - Rajmohan Unnithan in u.a.e
Next Story