രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു
text_fieldsഇൻകാസ് ഷാർജ കമ്മിറ്റി സംഘടിപ്പിച്ച മുൻ പ്രധാനമന്ത്രി
രാജീവ് ഗാന്ധിയുടെ ജന്മദിനാചരണം
ഷാർജ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80ാം ജന്മദിനം വിവിധ പരിപാടികളോടെ ഇൻകാസ് ഷാർജ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ജന്മദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവ നടത്തി. വി. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. ഇൻകാസ് യു.എ.ഇ വർക്കിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഇൻകാസ് യു.എ.ഇ ജന. സെക്രട്ടറി എസ്.എം. ജാബിർ, ഇൻകാസ് ഷാർജ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, ഇൻകാസ് ഷാർജ നിയുക്ത പ്രസിഡന്റ് കെ.എം. അബ്ദുൽ മനാഫ്, ജന. സെക്രട്ടറിമാരായ നവാസ് തേക്കട, പി. ഷാജി ലാൽ, ട്രഷറർ റോയ് മാത്യു, റെജി സാമുവൽ, അഡ്വ. സന്തോഷ് കെ. നായർ, നൗഷാദ് മന്ദങ്കാവ്, അനിൽ മുഹമ്മദ്, ഷഹാൽ ഹസ്സൻ, പി.വി. സുകേശൻ, പീർ മുഹമ്മദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

